കൊച്ചി: മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലുതും സ്വാധീനമുള്ളതുമായ ആരോഗ്യസ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇന്ത്യക്കാരില്‍ ഒന്നാമതായി വി.പി.എസ് ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.ഷംഷീര്‍ വയലില്‍. മേഖലയിലെ പ്രമുഖരായ 50 ആരോഗ്യ നേതാക്കളെ ഉള്‍പ്പെടുത്തി ഫോബ്‌സ് മിഡില്‍ ഈസ്റ്റ് പുറത്തുവിട്ട പട്ടികയിലാണ് ആദ്യ പത്ത് പേരില്‍ ഇടം നേടുന്ന ഏക ഇന്ത്യക്കാരനായി ഡോ. ഷംഷീര്‍ മാറിയത്.
കോവിഡ് മഹാമാരിക്കാലത്ത് മിഡില്‍ ഈസ്റ്റിലെ ആരോഗ്യമേഖലയില്‍ നടത്തിയ നിര്‍ണായക ഇടപെടലുകളും പട്ടികയില്‍ ഡോ.ഷംഷീറിനെ മുന്‍നിരയില്‍ എത്തിച്ചു. അബുദാബി ആസ്ഥാനമായ ഗ്രൂപ്പിന് ഇപ്പോള്‍ മിഡില്‍ ഈസ്റ്റിലും ഇന്ത്യയിലുമായി 15 ബ്രാന്‍ഡുകളും, 24 പ്രവര്‍ത്തന ആശുപത്രികളും, 125ലധികം ആരോഗ്യ കേന്ദ്രങ്ങളുമുണ്ട്. പ്രമുഖ വിദ്യാഭ്യാസ നിക്ഷേപ സ്ഥാപനമായ അമാനത് ഹോള്‍ഡിങ്‌സിന്റെ വൈസ് ചെയര്‍മാന്‍ കൂടിയാണ് ഡോ ഷംഷീര്‍.