അതിസൂക്ഷ്മമായ സ്വര്‍ണ പദാര്‍ത്ഥങ്ങള്‍ക്ക് (ഗോള്‍ഡ് നാനോപാര്‍റ്റിക്ലസ്) പാന്‍ക്രിയാറ്റിക് (ആഗ്നേയ ഗ്രന്ഥി) കാന്‍സര്‍ പടരുന്നത് തടയാന്‍ സാധിക്കുമെന്ന് ഇന്ത്യന്‍ വംശജരടങ്ങുന്ന ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. നാലു വര്‍ഷമായി കോശങ്ങളിലും എലികളിലും നടത്തിയ പരീക്ഷണങ്ങളിലാണ് ഇത് തെളിയിച്ചത്. ഒക്‌ലഹോമ യൂണിവേഴ്‌സിറ്റി, മൗണ്ട് സീനായ് മെഡിസിന്‍, മായോ ക്ലിനിക്, മിസോറി യൂണിവേഴ്‌സിറ്റി തുടങ്ങിയ അക്കാദമിക് ഗവേഷണ മേഖലയിലെ പതിനഞ്ചോളം ശാസ്ത്രജ്ഞരാണ് ഈ കണ്ടെത്തലിനു പിന്നില്‍.
മരുന്നുകള്‍ കടന്നുചെല്ലാത്ത ഘരകോശങ്ങളെ തീര്‍ത്തും സുക്ഷമമായ സ്വര്‍ണ പദാര്‍ത്ഥങ്ങള്‍ക്ക് വിഭജിക്കാനും കാന്‍സര്‍ പൂര്‍ണമായി ഇല്ലാതാക്കാനും സാധിച്ചതായി ഇവര്‍ അവകാശപ്പെട്ടു. ആയുര്‍വേദങ്ങളിലും ആള്‍ട്ടര്‍നേറ്റീവ് മെഡിസിനിലെ സ്വര്‍ണം, വെള്ളി ലോഹങ്ങള്‍ക്ക് രോഗങ്ങളെ ചെറുക്കന്‍ കഴിവുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ആദ്യമായാണ് പാന്‍ക്രിയാറ്റിക് ക്യാന്‍സറിന് ഫലപ്രദമായ ഒരു ചികിത്സാരീതി കണ്ടുപിടിച്ചിരിക്കുന്നത്. പരീക്ഷണത്തിനു വിധേയമാക്കിയ എലികളിലൊന്നും ടോക്‌സിസിറ്റി കണ്ടെത്തിയിരുന്നില്ല. ബിയോഇന്‍ഫോര്‍മാറ്റിക്‌സ്, ബിയോടെക്‌നോളജി, ബിയോകെമിസ്ട്രയ്, നാനോടെക്‌നോളജി, നാനോമെഡിസിന്‍, മെഡിസിനാല്‍ കെമിസ്ട്രി തുടങ്ങിയ നൂതന ശാസ്ത്ര രീതികള്‍ ഉപയോഗിച്ചാണ് പഠനം നടത്തിയത്. തൃശൂര്‍ ഒരുമനയൂര്‍ സ്വദേശിയായ ഡോ. ഷമീര്‍ ഖാദറാണ് ബിയോഇന്‍ഫോര്‍മാറ്റിക്‌സ് അനാലിസിസ് നടത്തിയത്. കുന്നംകുളം ബഥനി ഹൈസ്‌കൂള്‍, ഗുരുവായൂര്‍ ശ്രീ കൃഷ്ണ കോളജ്, മാര്‍ അത്തനാസിയോട് കോളജ് തിരുവല്ല, എന്‍.സി.ബി.എസ്-ടി.ഐ.എഫ്.ആര്‍ ബാംഗ്ലൂര്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
2014 മുതല്‍ ന്യൂയോര്‍ക്കിലെ മൗണ്ട് സീനായ് മെഡിക്കല്‍ സെന്ററില്‍ സീനിയര്‍ സയന്റിസ്‌റ്, അസിസ്റ്റന്റ് ഡയറക്ടര്‍ പദവികളില്‍ സേവനമനുഷ്ഠിക്കുന്നു. അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയിയുടെ എ.സി.എസ് നാനോ എന്ന സയന്റിഫിക് ജേര്‍ണലില്‍ കണ്ടുപിടിത്തം വിശദമായി പ്രതിപാദിക്കുന്നുണ്ട്. വിവരങ്ങള്‍ http://pubs.acs.org/doi/abs/10.1021/acnsano.6b02231 ലിങ്കില്‍ ലഭിക്കും.