കാസര്‍കോട് സര്‍ക്കാര്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ.രമ ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചു. മാര്‍ച്ച് 31 വരെ അവധിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. എസ്എഫ്‌ഐ അക്രമത്തെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടാനാണ് അവധി എടുക്കുന്നതെന്ന് അവര്‍ പറയുന്നു.
സമരത്തിലോ പ്രചരണങ്ങളിലോ ഒരു ധാര്‍മ്മികതയും പുലര്‍ത്താത്ത എസ്എഫ്‌ഐ അവരുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്ത എന്റെ വധം നടത്താന്‍ നില്‍ക്കുകയാണ്. അതിന് നിന്നു കൊടുക്കാന്‍ ഇല്ലെന്നും രമ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. കോളജില്‍ ഇവരെ തടയുമെന്ന് എസ്എഫ്‌ഐ നേരെത്തെ വ്യക്തമാക്കിയിരുന്നു.