X
    Categories: News

സ്‌പൈന്‍ സര്‍ജന്‍സ് ഓഫ് ഇന്ത്യയുടെ വി ടി ഐ ഗോള്‍ഡ് മെഡല്‍ അവാര്‍ഡ് ഡോ പ്രമോദ് സുദര്‍ശന്

കോഴിക്കോട്: ഇന്ത്യയിലെ സ്‌പൈന്‍ സര്‍ജന്മാരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് സ്‌പൈന്‍ സര്‍ജന്‍സ് ഓഫ് ഇന്ത്യയുടെ വി ടി ഐ ഗോള്‍ഡ് മെഡലിന് കോഴിക്കോട് ആസ്റ്റര്‍ മിംസിലെ സീനിയര്‍ കണ്‍സല്‍ട്ടന്റ് സ്‌പൈന്‍ സര്‍ജന്‍ ഡോ. പ്രമോദ് സുദര്‍ശന്‍ അര്‍ഹനായി. ‘സ്‌കോളിയോസിസ് ഇന്‍ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി’ എന്ന വിഷയത്തെ അധികരിച്ച് ഗവേഷണം നടത്തി പ്രസിദ്ധീകരിച്ച പേപ്പറിന്റെ പ്രസക്തിയും പ്രാധാന്യവും ഉള്‍ക്കൊണ്ടാണ് ഡോ. പ്രമോദ് സുദര്‍ശനെ വി ടി ഐ ഗോള്‍ഡ് മെഡലിനായി തെരഞ്ഞെടുത്തത്. സ്‌പൈന്‍ സര്‍ജറി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ അംഗീകാരങ്ങളില്‍ ഒന്ന് കൂടിയാണിത്.

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ചികിത്സയില്‍ സ്‌പെഷ്യലൈസ് ചെയ്ത പ്രഗത്ഭ പീഡീയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. സ്മിലുമോഹന്‍ലാല്‍, ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തിലെ ഡോ. ആര്‍ത്ഥി എന്നിവരും ഈ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിക്കുന്നതില്‍ ഡോ. പ്രമോദ് സുദര്‍ശനോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു. പൂനെയില്‍ വെച്ച് നടന്ന സ്‌പൈന്‍ സര്‍ജന്മാരുടെ ദേശീയ കോണ്‍ഫറന്‍സില്‍ വെച്ചാണ് അവാര്‍ഡ് വിവരം പ്രഖ്യാപിച്ചത്. 2023ല്‍ മെല്‍ബണില്‍ വെച്ച് നടക്കുന്ന കോണ്‍ഫറന്‍സില്‍ വെച്ച് അവാര്‍ഡ് കൈമാറും.

Test User: