X
    Categories: main stories

ആര്‍.എസ്.എസിനെ പേടിച്ച് ഇന്നേവരെ ഒരുമാളത്തിലുമൊളിച്ചിട്ടില്ല-ഡോ.എം.കെ മുനീര്‍

തിരുവനന്തപുരം: ആര്‍.എസ്.എസിനെ പേടിച്ച് ഇന്നേവരെ ഒരുമാളത്തിലും ഒളിച്ചിട്ടില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ നിയമസഭയില്‍ പറഞ്ഞു. ഇനി സിപിഎമ്മും ബിജെപിയും മതിയെന്ന വിചാരം നടക്കില്ല. പകല്‍ ആര്‍.എസ്.എസുമായി തല്ല്കൂടി രാത്രി പൂലൂട്ടി ഉറങ്ങുന്നവരാണ് സി.പി.എമ്മെന്നും മുനീര്‍ തുറന്നടിച്ചു.

എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്ന നയമാണ് സി.പി.എമ്മിനുള്ളത്. അതിന്റെ ഉദാഹരണമാണ് സി.എ.ജി റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിനെതിരായ പ്രമേയമെന്നും അദ്ദേഹം പറഞ്ഞു. സി.എ.ജിയ്‌ക്കെതിരായി മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം എതിര്‍ത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.എ.ജി എന്നുകേട്ടാല്‍ സംഘപരിവാര്‍ ബന്ധം ആരോപിച്ച് കൈകഴുകി രക്ഷപ്പെടാന്‍ നോക്കേണ്ടതില്ല. ഇത് സത്യസന്ധമായി പരിശോധിക്കാന്‍ രാജ്യത്തെ ജനങ്ങള്‍ തയാറാകുമെന്നും സി.എ.ജിയ്‌ക്കെതിരായ പ്രമേയം അവതരിപ്പിക്കുന്നതിലും നല്ലത് സി.എ.ജിയെ പിരിച്ചുവിട്ടേക്കൂ എന്ന് പറയുന്നതല്ലേയെന്നും മുനീര്‍ പരിഹസിച്ചു.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: