X
    Categories: MoreViews

ഡോ എം ബാലമുരളീകൃഷ്ണ അന്തരിച്ചു

ചെന്നൈ: പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞന്‍ ഡോ എം ബാലമുരളീകൃഷ്ണ (86)അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.

എട്ടാം വയസ്സിലാണ് അദ്ദേഹം ആദ്യമായി കച്ചേരി നടത്തുന്നത്. രാമകൃഷ്ണ പന്തലുവിന്റെ ശിഷ്യനായാണ് സംഗീതം പഠിച്ചു തുടങ്ങിയത്. 25,000ത്തോളം കച്ചേരികളാണ് അദ്ദേഹം നടത്തിയത്. സ്വന്തമായി 25ഓളം രാഗങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട് അദ്ദേഹം. പത്മശ്രീ,പത്മഭൂഷന്‍, പത്മവിഭൂഷണ്‍ പുരസ്‌ക്കാരങ്ങള്‍ നല്‍കി രാജ്യം ആദിരിച്ചിട്ടുണ്ട്. 1976ല്‍ മികച്ച ഗായകനുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചു. 2012-ല്‍ സ്വാതി സംഗീത പുരസ്‌ക്കാരം നല്‍കി കേരളം ആദരിക്കുകയും ചെയ്തു.

1930ല്‍ ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ മംഗലംപള്ളിയിലാണ് ബാലമുരളീകൃഷ്ണ ജനിച്ചത്.

chandrika: