X

യോഗി അയോഗ്യത കല്‍പിച്ച് ഡോകടര്‍ ഖഫീല്‍ ഖാനെ കുറിച്ച്…

കഴിഞ്ഞ ദിവസം ഗൊരഖ്പൂര്‍ ബി.ആര്‍.ഡി ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ പിഞ്ചു കുഞ്ഞുങ്ങള്‍ മരിച്ച അടിയന്ത സാഹചര്യത്തില്‍ നിരവധി കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിച്ച ഡോക്ടറായിരുന്നു ഖഫീല്‍ ഖാന്‍. എന്നാല്‍ ആഗസ്റ്റ് 13 തിയ്യതി അദ്ദേഹത്തെ തേടി വന്നത് സ്ഥലമാറ്റത്തിനുള്ള ഉത്തരവായിരുന്നു.

ആറു ദിവസങ്ങള്‍ക്കുള്ളില്‍ 74 കുട്ടികല്‍ മരിച്ച ആശുപത്രിയില്‍ മസ്തിഷ്‌കവീക്കത്തിന്റെ ചാര്‍ജ്ജായിരുന്നു. ഖഫീല്‍ ഖാന്‍ ഡോക്ടറായി ഇനിയും തുടരുമെങ്കിലും ഭുബൈന്ദ്ര ഷര്‍മ്മക്കാണ് പുതിയ ചാര്‍ജ്ജ്.

ഖഫീല്‍ ഖാനെ സ്ഥാനമാറ്റം നടത്താന്‍ കാരണമയി പറയുന്നത് ജോലിയില്‍ കൃത്യ വിലോപം നടത്തിയെന്നും അയാള്‍ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്നുണ്ട് എന്നതുമായിരുന്നു. ഇക്കാര്യങ്ങള്‍ ചില ദേശീയ മാധ്യമങ്ങള്‍ പോലും ഏറ്റു പിടിക്കുകയുണ്ടായി. എന്നാല്‍ അദ്ദേഹത്തിന്റെ ബന്ധു അമര്‍ ഇസ്ലാം ഇതേ കുറിച്ച് പ്രതികരിച്ചത് ആരോപിക്കപ്പെടുന്ന ക്ലിനിക്ക് അദ്ദേഹത്തിന്റേതല്ല,
മറിച്ച് ഖഫീല്‍ ഖാന്റെ ഭാര്യയുടേതാണെന്നായിരുന്നു.

മറ്റൊരു കാരണം നിരത്തുന്നത് ഖഫീല്‍ ഖാന് 2015 ല്‍ ഒരു പീഢന കേസില്‍ പ്രതിചേര്‍ക്കപ്പെട്ടയാളാണ് എന്നായിരുന്നു. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ ഈ ആരോപണവും വ്യാജമാണെന്ന് തെളിയിക്കപ്പെട്ടതുമാണ്.
മെഡിക്കല്‍ കോളേജിലെ മറ്റു ഉദ്യോഗസ്ഥര്‍ ഖഫീല്‍ ഖാനെതിരെ ഉന്നയിക്കുന്ന പ്രധാന ആരോപണം അദ്ദേഹം സ്വയം ഹീറോ ആവാന്‍ ശ്രമിച്ചു എന്നാണ്. 52ഓളം സിലിണ്ടറുകള്‍ ആശുപത്രിയിലുണ്ടായിട്ടും പുറത്തു നിന്നു കൊണ്ടു വരാന്‍ ശ്രമിച്ചു. എന്നാല്‍ ആശുപത്രിയിലുണ്ടായിരുന്ന ഒരു സിലിണ്ടര്‍ പോലും പ്രയോജനപ്പെട്ടില്ലെന്നതാണ് വസ്തുത. മറിച്ച് ഖഫീല്‍ ഖാന്‍ സ്വന്തമായി പുറത്തു നിന്നു കൊണ്ടു വന്ന സിലിണ്ടറുകളായിരുന്നു കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ കാരണമായത്. ഇക്കാര്യങ്ങള്‍ ആശുപത്രി അധികൃതര്‍ മനഃപ്പൂര്‍വ്വം മറച്ചു വെക്കാന്‍ ശ്രമിക്കുകയായിരരുന്നു. മാധ്യമങ്ങള്‍ പോലും ഈ വസ്തുത വേണ്ട പ്രാധാന്യത്തോട റിപ്പോര്‍ട്ട് ചെയ്യാന്‍ മടിക്കുന്നു.

chandrika: