X

ഡോക്ടര്‍ കഫീല്‍ ഖാനെ യു പി സര്‍ക്കാര്‍ പിരിച്ചുവിട്ടു

ഡോക്ടര്‍ കഫീല്‍ ഖാനെ യു പി സര്‍ക്കാര്‍ പിരിച്ചുവിട്ടു. ഉത്തര്‍പ്രദേശിലെ ബി ആര്‍ ഡി മെഡിക്കല്‍ നിന്നാണ് നിയമ പോരാട്ടത്തിനിടെ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ പിരിച്ചുവിടല്‍ നടപടി.

ഉത്തര്‍പ്രദേശിലെ ബി ആര്‍ ഡി മെഡിക്കല്‍ 2017 ല്‍ ഓക്‌സിജന്‍ ലഭിക്കാതെ കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ യുപി സര്‍ക്കാര്‍ കഫീല്‍ഖാനേ നിരന്തരം വേട്ടയാടിയിരുന്നു. 2017 ഇതിന്റെ പേരില്‍ നേരത്തെ 9മാസം ജയിലിലടക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2019 ഇല്‍ കഫീല്‍ ഖാന് കോടതി കുറ്റവിമുക്തനാക്കുകയും കഫീല്‍ ഖാന്‍ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിച്ച കാര്യങ്ങള്‍ കോടതിയില്‍ പ്രകീര്‍ത്തിക്കുകയും ചെയ്തു.

എന്നാല്‍ 2019ല്‍ യുപി സര്‍ക്കാര്‍ വീണ്ടും അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.നിലവില്‍ 2017 മുതല്‍ സസ്‌പെന്‍ഷനിലായ ഇദ്ദേഹം ഇതിനെതിരെ നിയമനടപടി കോടതിയില്‍ തുടരുന്നതിനിടെയാണ് സര്‍ക്കാര്‍ നടപടി. എന്നാല്‍ നിയമപോരാട്ടം തുടരുമെന്ന് കഫീല്‍ ഖാന്‍ അറിയിച്ചു

Test User: