X

കുത്തേറ്റ് മരിച്ച ഡോ. വന്ദനയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം;സര്‍ക്കാരിന് നോട്ടിസയച്ച് ഹൈക്കോടതി

ഡോ. വന്ദനാ ദാസ് കുത്തേറ്റു മരിച്ച സംഭവത്തില്‍ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടിസ് അയച്ച് ഹൈക്കോടതി. കൊല്ലം മുളങ്കാടകം സ്വദേശി അഡ്വ. മനോജ് രാജഗോപാല്‍ നല്‍കിയ ഹര്‍ജി ആക്ടിങ് ചീഫ് ജസ്റ്റിസ് എസ്. വി ഭാട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് പരിഗണിച്ചത്.

മെയ് പത്തിന് കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെയാണ് വന്ദന ദാസിനെ പ്രതി സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.

webdesk13: