സിസേറിയനിടെ ഓപ്പറേഷന്‍ തിയേറ്ററില്‍ ഡോക്ടര്‍മാര്‍ തമ്മില്‍ തര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് നവജാതശിശുവിന് ദാരുണാന്ത്യം. രാജസ്ഥാന്‍ ജോധ്പൂരിലെ ഉമെയ്ദ് ആസ്പത്രിയിലാണ് സംഭവം.
സിസേറിയനായി സ്ത്രീയെ അബോധാവസ്ഥയിലാക്കിയ ശേഷമായിരുന്നു ഡോക്ടര്‍മാര്‍ തമ്മില്‍ വാക്കുതര്‍ക്കവും കയ്യേറ്റവുമുണ്ടായത്. വഴക്കിനൊടുവില്‍ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഓപ്പറേഷന്‍ തിയേറ്ററിലുണ്ടായിരുന്ന സ്റ്റാഫുകളിലൊരാള്‍ പകര്‍ത്തി. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഡോക്ടര്‍മാര്‍ക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
സിസേറിയനു നേതൃത്വം നല്‍കുന്ന ഡോ.നൈന്‍വാളും അനസ്‌തേഷ്യ നല്‍കുന്ന ഡോ.എം.എല്‍ തകും തമ്മിലുണ്ടായ അഭിപ്രായഭിന്നതയാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായത്. ഡോക്ടര്‍മാര്‍ രണ്ടു പേരെയും സസ്‌പെന്റു ചെയ്തതായി ആസ്പത്രി വൃത്തങ്ങള്‍ പറഞ്ഞു.