X
    Categories: MoreViews

വിവാദങ്ങള്‍ സിനിമ വിജയിപ്പിക്കാനുള്ള തന്ത്രം

 

ഒരു അഡാറ് ലവിലെ വിവാദങ്ങളെ ബിസിനസ്സ് തന്ത്രമെന്ന് വിശേഷിപ്പിച്ച് സംവിധായകന്‍ ഡോ.ബിജു. സിനിമയില്‍ പതിവായി ഉണ്ടാകുന്ന വിവാദങ്ങള്‍ പലപ്പോഴും ബിസിനസ്സിനായാണ് അണിയറപ്രവര്‍ത്തകര്‍ ഉപയോഗിക്കുക. സിനിമകള്‍ ചര്‍ച്ച ചെയ്യേണ്ടത് അതിന്റെ പ്രമേയത്തെ മുന്‍നിര്‍ത്തിയാണെന്നും അല്ലാതെ വിവാദങ്ങളിലൂടെ അല്ലെന്നും ബിജു പറയുന്നു.

ഡോ. ബിജുവിന്റെ കുറിപ്പ് വായിക്കാം

വിവാദം ഉണ്ടാക്കല്‍ നല്ലൊരു ബിസിനസ്സ് ആണ്. പ്രത്യേകിച്ചു സിനിമയില്‍. കുറച്ചു നാളായി ഈ വിവാദ മാര്‍ക്കറ്റ് ചില സിനിമകള്‍ നന്നായി പ്ലാന്റ് ചെയ്ത് വിജയിപ്പിക്കുന്നുണ്ട്. മതം, ആവിഷ്‌കാര സ്വാതന്ത്ര്യം, സെക്‌സ്, സെന്‍സര്‍ ഇതൊക്കെയാണ് ബെസ്റ്റ്.

ഇത് തിരിച്ചറിയാതെ കാമ്പും കഴമ്പുമില്ലാത്ത വിവാദ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മാധ്യമങ്ങള്‍ക്ക് എന്നാണ് തലയില്‍ വെളിച്ചം കയറുക. സിനിമകള്‍ ചര്‍ച്ച ചെയ്യേണ്ടത് അതിന്റെ കണ്ടന്റിനെ മുന്‍നിര്‍ത്തിയാണ്. അതില്ലാത്തവര്‍ തുടക്കത്തില്‍ തന്നെ എന്തെങ്കിലും വിവാദം സ്വയം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കും.

ഇതിന്റെ അപകടകരമായ ഒരു വശം എന്തെന്നാല്‍ മതവും ആവിഷ്‌കാര സ്വാതന്ത്ര്യവും സെന്‍സറും ഒക്കെ ഉള്‍പ്പെടുന്ന ചില ജനുവിന്‍ ആയ കാര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ പോലും നമുക്ക് അതിന്റെ ഗൗരവത്തില്‍ മനസ്സിലാക്കാനോ പ്രതികരിക്കാനോ സാധിക്കാത്ത വിധം വ്യാജ സൃഷ്ടികള്‍ നമുക്ക് ചുറ്റും വര്‍ധിച്ചു കൊണ്ടിരിക്കുന്നു എന്നതാണ്.

chandrika: