X

ആരോഗ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ച അട്ടപ്പാടിയിലെ ഡോ. പ്രഭുദാസിനെതിരെ അന്വേഷണം

ഡോ. പ്രഭുദാസ് എന്ന അട്ടപ്പാടിയിലെ കോട്ടത്തറ ട്രൈബല്‍ ആശുപത്രി മുന്‍ സൂപ്രണ്ടനെതിരെ അന്വേഷണവുമായി  ആരോഗ്യവകുപ്പ്. ഇതിനായി മൂന്നംഗ സമിതിയെ ആരോഗ്യവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തില്‍ നിയോഗിച്ചിട്ടുണ്ട്. പ്രഭുദാസിനെതിരെയുള്ള ആരോപണങ്ങളും ആശുപത്രിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് അന്വേഷിക്കുക.

ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരെ അട്ടപ്പാടിയിലെ ശിശുമരണതെതുടര്‍ന്ന് പ്രഭുദാസ് പരസ്യമായി ആരോപണം ഉയര്‍ത്തിയിരുന്നു. ശിശുമരണങ്ങള്‍ നടക്കുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ അട്ടപ്പാടിയെ പരിഗണിക്കുന്നതെന്നായിരുന്നു പ്രഭുദാസിന്റെ പ്രധാന വിമര്‍ശനം.

ഇതിന് പിന്നാലെ, ആരോഗ്യവകുപ്പിനെതിരെ പ്രഭുദാസ് പരസ്യമായി വിമര്‍ശിച്ചതോടെ അദ്ദേഹത്തെ സ്ഥലംമാറ്റിയിരുന്നു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കാണ് സ്ഥലം മാറ്റിയത്.

Test User: