X
    Categories: MoreViews

ലാല്‍ജോസിന്റെ പുതിയ സിനിമ ‘ഒരു ഭയങ്കര കാമുകന്‍’; നാകയന്‍ ദുല്‍ഖര്‍ സല്‍മാന്‍

Laljose and Dulquer

താന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ വിശദാംശങ്ങള്‍ സംവിധായകന്‍ ലാല്‍ജോസ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ‘ഒരു ഭയങ്കര കാമുകന്‍’ എന്ന പേരിലാണ് ചിത്രം എത്തുന്നത്. ഉണ്ണി ആറിന്റേതാണ് കഥയും തിരക്കഥയും സംഭാഷണവും. ഷെബിന്‍ ബക്കര്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രം വിതരണം ചെയ്യുന്നത് ലാല്‍ ജോസിന്റെ തന്നെ എല്‍.ജെ ഫിലിംസ് ആണ്.

2014-ല്‍ ‘വിക്രമാദിത്യന്‍’ എന്ന ചിത്രത്തിലാണ് ദുല്‍ഖറും ലാല്‍ജോസും ആദ്യമായി ഒന്നിച്ചത്. അതിനു ശേഷം കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ‘നീന’ മാത്രമാണ് ലാല്‍ ജോസ് സംവിധാനം ചെയ്തത്. നീനക്കു ശേഷം ആക്ഷന്‍ ഹീറോ ബിജു, ജേക്കബിന്റെ സ്വര്‍ഗരാജ്യം, ലെന്‍സ് എന്നീ ചിത്രങ്ങള്‍ ലാല്‍ ജോസ് നിര്‍മിച്ചു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘ആനന്ദം’ എന്ന ചിത്രവും ലാല്‍ജോസ് ആണ് നിര്‍മിക്കുന്നത്.

ഉണ്ണി ആര്‍ ഇതാദ്യമായാണ് ഒരു ലാല്‍ജോസ് സിനിമക്കു വേണ്ടി പേന ചലിപ്പിക്കുന്നത്. ദുല്‍ഖര്‍ നായകനായ ‘ചാര്‍ലി’ എഴുതിയത് ഉണ്ണി ആര്‍. ആയിരുന്നു. ലീല ആണ് അവസാനമായി ഉണ്ണി ആര്‍. തിരക്കഥയെഴുതിയ ചിത്രം.

പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചു കൊണ്ടുള്ള ലാല്‍ ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒരു മണിക്കൂറിനകം ഒമ്പതിനായിരത്തിലധികം പേര്‍ പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്.

ചിത്രം വിഷുവിന് തിയേറ്ററിലെത്തുമെന്നാണ് കരുതുന്നത്.

chandrika: