ചന്ദ്രയാന്‍ 3 ദൗത്യത്തിലെ വിക്രം ലാന്‍ഡറില്‍നിന്നു പുറത്തിറങ്ങി സഞ്ചാരം നടത്തുന്ന പ്രഗ്യാന്‍ റോവര്‍ ദൗത്യം പൂര്‍ത്തിയാക്കിയെന്ന് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ. ”റോവറിലെ പേ ലോഡുകളുടെ പ്രവര്‍ത്തനം നിര്‍ത്തി. റോവറിനെ സ്ലീപ്പ് മോഡിലേക്ക് മാറ്റി. ലാന്‍ഡര്‍ വഴി പേ ലോഡുകളിലെ വിവരങ്ങള്‍ ഭൂമിയിലേക്ക് അയച്ചു.
സെപ്റ്റംബര്‍ 22നു ചന്ദ്രനില്‍ വീണ്ടും സൂര്യപ്രകാശം കിട്ടും. അപ്പോള്‍ റോവര്‍ ഉണരുമോ എന്നറിയാനാണു കാത്തിരിപ്പ്” ഐഎസ്ആര്‍ഒ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. ദക്ഷിണ ധ്രുവത്തില്‍ കഴിഞ്ഞ രണ്ടാഴ്ച പകലായിരുന്നെങ്കില്‍ ഇനിയുള്ള രണ്ടാഴ്ച രാത്രിയാണ്. അടുത്ത പകല്‍ വരുമ്പോള്‍ വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും വീണ്ടും പ്രവര്‍ത്തനക്ഷമമാകുമോ എന്നറിയാന്‍ ഈ മാസം 22 വരെ കാത്തിരിക്കണം.
അതുവരെ ലാന്‍ഡറിലെയും റോവറിലെയും മറ്റു പേലോ!ഡുകള്‍ (ശാസ്ത്രീയ പഠനോപകരണങ്ങള്‍) ഉറക്കത്തിലേക്കു പോകുമെങ്കിലും ‘നാസ’യുടെ സഹായത്തോടെ നിര്‍മിച്ച് ലാന്‍ഡറില്‍ ഘടിപ്പിച്ചിട്ടുള്ള ലേസര്‍ റിട്രോറിഫ്‌ലെക്ടര്‍ അരേയ് (എല്‍ആര്‍എ) ഉണര്‍ന്നു തന്നെയിരിക്കും. ഇതിലെ റിട്രോറിഫ്‌ലക്ടറുകള്‍ ലാന്‍ഡര്‍ എവിടെയാണെന്നു കണ്ടെത്താന്‍ സഹായിക്കും.