X

പ്രതികളുടെ അറസ്റ്റില്‍ സംശയങ്ങള്‍ ബാക്കി

കാസര്‍കോട്: മദ്രസ അധ്യാപകന്‍ റിയാസ് മൗലവിയെ കഴുത്തറുത്ത് കൊന്ന കേസില്‍ മൂന്നു ബി.ജെ.പി- സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റിലായെങ്കിലും കൊലപാതകത്തെ കുറിച്ചുള്ള സംശയങ്ങള്‍ ഇനിയും ബാക്കി. വിദഗ്ധമായ പരിശീലനം നടത്തിയാണ് ഇവര്‍ കൊല നടത്തിയത്. ബി.ജെ.പിയുടെയും കര്‍ണാടകയിലെ ആര്‍.എസ്.എസിന്റെയും സഹായങ്ങള്‍ ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് സംശയം. കൊല നടത്തിയ ശേഷം പ്രതികള്‍ രണ്ടു ദിവസവും അന്തിയുറങ്ങിയത് കേളുഗുഡ്ഡെ വയലിന് നടുവിലെ ഷെഡിലാണ്.ബി.ജെ.പിക്ക് സ്വാധീനമുള്ള പ്രദേശം കൂടിയാണ് കേളുഗുഡ്ഡെ. മാര്‍ച്ച് 18ന് താളിപ്പടുപ്പില്‍ നടന്ന കബഡി ടൂര്‍ണമെന്റ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്ത ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റയും മംഗലാപുരം എം.പി നളിന്‍കുമാര്‍ കട്ടീലിന്റെയും വര്‍ഗ്ഗീയ പ്രസംഗമാണ് പള്ളിക്കകത്ത് കയറി കൊല നടത്താന്‍ പ്രചോദനമായത

chandrika: