ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യം കോടതിയില്‍നിന്ന് ചോര്‍ന്നു എന്ന വാര്‍ത്ത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇരയായ നടി പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തെഴുതി.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, കേന്ദ്ര സംസ്ഥാന വനിതാ കമ്മീഷന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ തുടങ്ങിയവര്‍ക്കും കത്തെഴുതിയിട്ടുണ്ട്.
എറണാകുളം സെക്ഷന്‍ കോടതിയില്‍ വച്ച് താന്‍ ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നുഎന്ന വാര്‍ത്ത പുറത്തു വരുന്നുണ്ട്. ഇതില്‍ അന്വേഷണം വേണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
എറണാകുളം സെഷന്‍സ് കോടതിയില്‍ നിന്ന് വിചാരണ കോടതിയിലേക്ക് ദൃശ്യങ്ങള്‍ എത്തിച്ചപ്പോഴാണ് ചോര്‍ന്നു എന്നാണ് സൂചനകള്‍ വരുന്നത്.