X

പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം ഡ്രോൺ പറന്നതായി സംശയം; ഡൽഹി പൊലീസ് അന്വേഷണം തുടങ്ങി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് മുകളിലൂടെ ഡ്രോണ്‍ പറന്നതായി സംശയം. ഇന്ന് പുലര്‍ച്ചെ 5.30 ഓടെ ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ട എസ്.പി.ജി ഉദ്യോഗസ്ഥരാണ് പൊലീസിനെ വിവരമറിയിച്ചത്. ഉടന്‍ പൊലീസെത്തി പരിശോധന നടത്തി.

ഇതുവരെ ഡ്രോണ്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്ന ഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗ് അതീവ സുരക്ഷാ മേഖലയാണ്. ഇവിടെ ഡ്രോണ്‍ പറത്തുന്നതിന് വിലക്കേര്‍പ്പെടുത്തിട്ടുണ്ട്.

webdesk14: