X

ഇരട്ട വോട്ടിനെതിരെ കേരള ലോയേഴ്‌സ് ഫോറം നിയമ നടപടിക്ക്

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയിലെ ഇരട്ട വോട്ടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കേരള ലോയേഴ്‌സ് ഫോറം ഹൈക്കോര്‍ട്ട് യൂണിറ്റ് അറിയിച്ചു. കള്ളവോട്ട് തടയുന്നതിന്റ ഭാഗമായി പല ബൂത്തുകളിലായി പേര് ചേര്‍ത്തവര്‍ക്കെതിരെയും, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെയും ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ എറണാകുളം കെ.എം സീതി സാഹിബ് മെമ്മോറിയല്‍ ഹാളില്‍ ചേര്‍ന്ന ഫോറം യോഗം തീരുമാനിച്ചു. ഇതിനായി അഭിഭാഷക വാര്‍ ഗ്രൂപ്പ് തുടങ്ങും. കള്ളവോട്ട് ചേര്‍ത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടു വരാത്ത സാഹചര്യത്തില്‍ നിയമ നടപടി സ്വീകരിക്കും. കേരള ലോയേഴ്‌സ് ഫോറം നേതാക്കളും യുഡിഎഫ് സ്ഥാനാര്‍ഥികളുമായ വി.ഇ അബ്ദുല്‍ഗഫൂര്‍, യു.എ ലത്തീഫ്, കെ.എന്‍.എ ഖാദര്‍, നൂര്‍ബിന റഷീദ്, ഷംസുദ്ദീന്‍, പി.കെ ഫിറോസ് എന്നിവരുള്‍പ്പെടെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെയും വിജയത്തിനായി പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയതായും ഫോറം നേതാക്കള്‍ അറിയിച്ചു.

web desk 1: