X

മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഇരട്ടി വാഹനങ്ങള്‍; വലഞ്ഞ് ജനം

മുഖ്യമന്ത്രിയുടെ യാത്രയില്‍ സുരക്ഷയ്ക്കായി ഉപയോഗിക്കുന്നത് ചട്ടപ്രകാരമുള്ളതിന്റെ ഇരട്ടിയിലധികം വാഹനങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും. ഇതോടെ മുഖ്യമന്ത്രിയുടെ ഗതാഗതം നാട്ടുകാര്‍ക്ക് തലവേദനയാവുകയാണ്.

സുരക്ഷാഭീഷണിയെന്ന ന്യായം പറഞ്ഞാണ് പൊലീസും സര്‍ക്കാരും ഇതിനെ തള്ളുന്നത്. Z+ സുരക്ഷയാണ് മുഖ്യമന്ത്രിക്കുള്ളത്. അത് പ്രകാരം മുന്നില്‍ രണ്ട് പൈലറ്റ് വാഹനം അതുകഴിഞ്ഞാല്‍ മുഖ്യമന്ത്രിയുടെ കാര്‍ പിന്നാലെ രണ്ട് എസ്‌കോര്‍ട്ട് വാഹനവും ഒരു വാനും ഒടുവില്‍ ഒരു കാറും അതായത് ഏഴ് വാഹനങ്ങള്‍ ആണ് സാധാരണ ഗതിയില്‍ ഉണ്ടാവുക.

രേഖകളില്‍ ഇതാണ് സ്ഥിതിയെങ്കിലും കാര്യങ്ങളുടെ കിടപ്പ് നേരെ തിരിച്ചാണ്. നിലവിലുള്ള വാഹനത്തിനു പുറമേ സ്‌പെഷ്യല്‍ ബ്രാഞ്ചും ഇന്റലിജന്‍സും ഉള്‍പ്പെടെ കുറഞ്ഞത് അഞ്ച് ഡിവൈഎസ്പി മാരും സ്ഥലത്തെ പൊലീസ് ഉദ്യോഗസ്ഥരും അകമ്പടിക്ക് എത്താറുണ്ട്. ഇതോടെ വാഹനങ്ങളുടെ എണ്ണം 16 വരെ പോകാറുണ്ട്. കൂടാതെ പോലീസുകാരുടെ എണ്ണം 70 വരെയായി ഉയര്‍ന്നേക്കും.

മുഖ്യമന്ത്രി കടന്നുപോകുന്ന പാതയില്‍ വഴിയോരങ്ങളില്‍ വരെ പാര്‍ക്ക് ചെയ്യാന്‍ സമ്മതിക്കുന്നില്ല എന്നും യാതൊരുവിധ മുന്നറിയിപ്പും കൂടാതെ ഗതാഗതം തടയുന്നതായും ആക്ഷേപമുയരുന്നുണ്ട്.

webdesk11: