X

സീനിയര്‍ നെറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്; തൃശൂരിന് ഇരട്ട കിരീടം

കണ്ണൂര്‍: രണ്ട് ദിവസമായി കണ്ണൂരില്‍ നടന്ന 41-ാമത് സംസ്ഥാന പുരുഷ-വനിത സീനിയര്‍ നെറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തൃശ്ശൂരിന് ഇരട്ടകിരീടം. പുരുഷ വിഭാഗത്തില്‍ എറണാകുളത്തെയാണ് പരാജയപ്പെടുത്തിയത്. വനിതാ ടീം പരാജയപ്പെടുത്തിയത് തിരുവനന്തപുരത്തെയാണ്. പുരുഷ വിഭാഗത്തില്‍ വയനാടും പത്തനംതിട്ടയുമാണ് മൂന്നാം സ്ഥാനം പങ്കിട്ടത്. വനിതകളില്‍ മൂന്നാം സ്ഥാനം കോഴിക്കോടും കോട്ടയവും പങ്കിട്ടു.

പുരുഷ വിഭാഗത്തില്‍ വ്യക്തിഗത താരമായി അരുണ്‍ ഫ്രാന്‍സിസിനെയും വനിതകളില്‍ എ ശില്പയെയും തിരഞ്ഞെടുത്തു.
കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ ഷബീന ട്രോഫികള്‍ സമ്മാനിച്ചു. നെറ്റ്‌ബോള്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഷാഹിന്‍ പള്ളിക്കണ്ടി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എസ്. നജുമുദീന്‍, ജില്ലാ സെക്രട്ടറി പ്രഭാവതി, സംസ്ഥാന ട്രഷറര്‍ യു.പി സാബിറ, ജില്ലാ വൈസ് പ്രസിഡന്റ് റോബിന്‍ ജോസഫ്, സെക്രട്ടറി എസ് ഗീത മനാല്‍, മമ്മിക്കുട്ടി, സെന്‍തില്‍ വാസുദേവ്, ഷൈജു സെബാസ്റ്റ്യന്‍ പങ്കെടുത്തു.

 

webdesk11: