X

കടല്‍ ഉള്‍വലിഞ്ഞ സംഭവത്തില്‍ ആശങ്കപ്പെടേണ്ട; കോഴിക്കോട് ജില്ലാ കലക്ടര്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നൈനാന്‍ വളപ്പില്‍ ഇന്ന് വൈകുന്നേരം കടല്‍ ഉള്‍വലിഞ്ഞ സംഭവത്തില്‍ ആശങ്ക വേണ്ടെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. കടല്‍ ഉള്‍വലിഞ്ഞ പ്രദേശങ്ങള്‍ക്ക് സമീപത്തുള്ളവര്‍ കടലില്‍ ഇറങ്ങരുതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

ഈ പ്രതിഭാസം ഒരു പ്രാദേശിക സംഭവം മാത്രമാണ്. അറബിക്കടലിലോ ഇന്ത്യന്‍ മഹാസമുദ്രത്തിലോ ഭൂചലനമോ സുനാമി മുന്നറിയിപ്പോ നിലനില്‍ക്കുന്നില്ല. തികച്ചും പ്രാദേശികമായ കാറ്റിന്റെ അവസ്ഥ കൊണ്ടാകാം ഈ പ്രതിഭാസം ഉണ്ടായതെന്നും കടല്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും കലക്ടര്‍ അറിയിച്ചു.

Test User: