ന്യൂനപക്ഷ സമുദായങ്ങളെ പ്രതിക്കൂട്ടിലാക്കുന്ന നിയമങ്ങൾ കൊണ്ടുവന്ന് ഭയപ്പെടുത്താൻ നോക്കേണ്ടെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേന്ദ്ര വഖഫ് ഭേദഗതി ബില്ലിനെതിരെ തമിഴ്‌നാട് സംസ്ഥാന മുസ്ലിം ലീഗ് സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിഐഎ എൻആർസി പോലെയുള്ള ബില്ലുകൾ കൊണ്ടുവന്നപ്പോഴും ബിജെപി സർക്കാർ ശ്രമിച്ചതും ഇതുതന്നെയായിരുന്നു. ഞങ്ങളുടെ മുൻഗാമികൾ മതപരമായ ആവശ്യങ്ങൾക്ക് വേണ്ടി വഖഫ് ചെയ്ത സ്വത്തുക്കൾ സംരക്ഷിക്കാനും ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾ നിലനിർത്താനും നിയമ പോരാട്ടം നടത്തി ഏതറ്റം വരെ പോകാനും ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് പ്രതിജ്ഞാബദ്ധമാണ്.
ദേശീയ പ്രസിഡന്റ് കാദർ മൊയ്തീൻ അധ്യക്ഷത വഹിച്ച മഹാ വഖഫ് സംരക്ഷണം സമ്മേളനത്തിൽ റഹ്മാൻ ഖാൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എംപി, അഡ്വ. ഹാരിസ് ബീരാൻ എം.പി, നവാസ് കനി എം.പി, മുൻ കേന്ദ്രമന്ത്രി രാജ തുടങ്ങിയവർ സംസാരിച്ചു.