അലനെ ഇനിയും ഭരണകൂട ഭീകരതയ്ക്ക് എറിഞ്ഞു കൊടുക്കരുതെന്ന് എംഎസ്എഫ്. ക്യാമ്പസിലെ രാഷ്ട്രീയ പ്രവര്‍ത്തനം ഏതെങ്കിലും ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ കുത്തകയല്ലെന്നും സമാധാനപരമായി പഠിക്കാനും രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവകാശമുണ്ടെന്നും എം എസ് എഫ് പറഞ്ഞു.
എസ് എഫ് ഐ എങ്ങനെയാണ് എ ബി വിക്ക് പഠിക്കുന്നത് എന്നതിനുള്ള ഉദാഹരണമാണ് അലന്‍ ഷുഹൈബ് വേട്ടയാടല്‍. പകല്‍ വെളിച്ചത്തില്‍ യുഎപിഎ ക്കെതിരെ നിലപാടെടുത്ത് പരോക്ഷമായി അതിനെ കൂട്ട് പിടിച്ച് തങ്ങളുടെ രാഷ്ട്രീയ എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കുകയാണ് എസ് എഫ് ഐ യും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ചെയ്യുന്നത്. പാലയാട് കാമ്പസിലെ എസ് എഫ് ഐ ഗുണ്ടായിസത്തിനെതിരെ ജനാധിപത്യപരമായി പ്രതിരോധിച്ചതിന്റെ പേരിലാണ് അലന്‍ ശുഹൈബിനെ എസ് എഫ് ഐ കള്ളകേസില്‍ കുടുക്കിയത്. എം എസ് എഫ് ഓര്‍മപ്പെടുത്തി.
പുസ്തകങ്ങള്‍ വായിക്കുന്നു, അറിവ് നേടുന്നു, അനീതിക്കെതിരെ നിര്‍ഭയം പ്രതികരിക്കുന്നു. ഇതെല്ലാം പിണറായി കാലഘട്ടത്തില്‍ വേട്ടയാടപ്പെടാനുള്ള കാരണമാകുന്നു എന്ന് എം എസ് എഫ് ആരോപിച്ചു. അലന്‍ ശുഹൈബിനെ തീവ്രവാദി ചാപ്പ കുത്താനുള്ള എസ് എഫ് ഐയുടെയും കമ്മ്യൂണിസ്റ്റ് കുബുദ്ധികളുടെയും സ്വാര്‍ത്ഥതാല്പര്യം തിരിച്ചറിഞ്ഞ് പ്രതികരിക്കേണ്ടത് പ്രബുദ്ധ ജനാധിപത്യ വിശ്വാസികളുടെ ബാധ്യതയാണ്.
ഭരണകൂട അനീതികള്‍ക്കെതിരെ പ്രതികരിച്ചവര്‍, വിദ്യാര്‍ത്ഥികള്‍, നിരപരാധികള്‍, ആദിവാസി, ദലിത്, മുസ്ലീം വിഭാഗത്തില്‍പ്പെട്ടവര്‍. ആ കൂട്ടത്തിലേക്ക് ഇന്ത്യന്‍ ഭരണകൂടത്തിന് ഇടതുപക്ഷ കേരളത്തിന്റെ സംഭാവനയാണ് അലനും താഹയും.
പ്രതികരിച്ചു വളര്‍ന്നു വരുന്ന തലമുറയിലാണ് ഭാവിയുടെ പ്രതീക്ഷ. വിദ്യാര്‍ത്ഥി രാഷ്ട്രീയം എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കുന്നതിന് പകരം രാഷ്ട്ര നിര്‍മ്മിതിക്കുവേണ്ടിയുള്ളതാകട്ടെ എന്ന് പി കെ നവാസും സി കെ നജാഫും അറിയിച്ചു.