X

ജനാധിപത്യ സമരങ്ങളെ ഇല്ലാതാക്കാമെന്നു കരുതേണ്ട, പോരാട്ടം തുടരും: എം.കെ മൂനീര്‍

പ്ലസ് വണ്‍ സീറ്റ് ആവശ്യപ്പെട്ട് കൊയ്‌ലാണ്ടിയില്‍ സമരം ചെയ്ത എംസ്എഫ് പ്രവര്‍ത്തകരെ പെലീസ് കൈകാര്യം ചെയ്ത രീതിയില്‍ രൂക്ഷ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് നേതാവ് എം.കെ മൂനീര്‍. ഫേസ്ബുക്കുലൂടെയാണ് അദ്ദേഹം പ്രതികരണം അറിയച്ചത്.

സമരം ചെയ്ത കുട്ടികളെ കൈ വിലങ്ങു വെക്കാന്‍ അവരുടെ കയ്യില്‍ തട്ടിപ്പിലൂടെ ഉണ്ടാക്കിയ സെര്‍ട്ടിഫിക്കറ്റും തട്ടിക്കൂട്ട് ഡിഗ്രിയും ഒന്നും അല്ല ഉള്ളത് , അവകാശ സമര പോരാട്ടങ്ങളില്‍ നിരന്തരം പൊരുതാനുള്ള ഇച്ഛാ ശക്തിയാണ്. അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

പ്ലസ്ടു സീറ്റ് ആവശ്യപ്പെട്ട് സമരം നടത്തിയ വിദ്യാര്‍ത്ഥി നേതാക്കളെ
കൈ വിലങ്ങു വെച്ച് അറസ്റ്റ് ചെയ്യുന്നു !

സംവരണം അട്ടിമറിച്ചു സീറ്റ് വാങ്ങി , വ്യാജ സര്‍ട്ടിഫിക്കറ്റ് വെച്ച് ജോലി നേടിയ വിദ്യക്ക് 13 ദിവസം സൗകര്യമൊരുക്കികൊടുത്തു
അവസാനം ഗതി കെട്ട് അറസ്റ്റ് ചെയ്യുമ്പോള്‍
കൈ വിലങ്ങു കണ്ടിരുന്നോ നിങ്ങള്‍ ?

ജനാധിപത്യപരമായ സമരങ്ങളെ നിഷ്‌കരുണം നേരിടുന്ന ഈ പോലീസ് നയം ഇടതു പക്ഷ രാഷ്ട്രീയം തന്നെയാണോ എന്ന് ഇടതു പക്ഷ പ്രവര്‍ത്തകര്‍ പോലും ചിന്തിച്ചു പോവും !

സമരം ചെയ്ത കുട്ടികളെ കൈ വിലങ്ങു വെക്കാന്‍ അവരുടെ കയ്യില്‍ തട്ടിപ്പിലൂടെ ഉണ്ടാക്കിയ സെര്‍ട്ടിഫിക്കറ്റും തട്ടിക്കൂട്ട് ഡിഗ്രിയും ഒന്നും അല്ല ഉള്ളത് , അവകാശ സമര പോരാട്ടങ്ങളില്‍ നിരന്തരം പൊരുതാനുള്ള ഇച്ഛാ ശക്തിയാണ്

കേരള പോലീസ് ആയിരം ”വിദ്യകള്‍” കാണിച്ചാലും അതിലൊന്നും തളര്‍ന്നു പിന്മാറുന്നവരല്ല എം എസ് എഫ് പ്രവര്‍ത്തകര്‍

ജനാധിപത്യ സമരങ്ങളെ ഇല്ലാതാക്കാമെന്നു കരുതേണ്ട !
അവകാശ സമര വീഥിയില്‍ , ഉന്നത വിദ്യാഭ്യാസത്തിനു അര്‍ഹത നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ അവസരമൊരുക്കുന്നത് വരെ പോരാട്ടം തുടരും

 

webdesk11: