X

കുപ്രചരണങ്ങള്‍ ഏറ്റില്ല; സിജെപി പരാജയപ്പെട്ടു: ഷാഫി പറമ്പില്‍

പാലക്കാട് സിജെപി പരാജയപ്പെട്ടുവെന്ന് ഷാഫി പറമ്പില്‍ എംപി. ബിജെപി പരാജയപ്പെട്ടു, സിപിഎം പരാജയപ്പെട്ടു എന്നുപറയുന്നതുപോലെ പ്രധാനപ്പെട്ടതാണ് പാലക്കാട് സിജെപി പരാജയപ്പെട്ടു എന്ന് പറയുന്നത്. മാധ്യമങ്ങളുടെ മനസ്സില്‍ മാറ്റം ഉണ്ടാകാം. എന്നാല്‍ ജനങ്ങളുടെ മനസ്സില്‍ മാറ്റമില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

ചരിത്രഭൂരിപക്ഷത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ചത് ജനങ്ങളുടെ പിന്തുണ മൂലമാണ്. ജനങ്ങളാണ് വലുത് അതില്‍ കുപ്രചരണങ്ങള്‍ക്ക് പ്രസക്തിയില്ല.
പാലക്കാടിന്റെ സ്‌നേഹത്തെ കളങ്കപ്പെടുത്താന്‍ സാധിക്കില്ല എന്നത് ജനങ്ങളുടെ തീരുമാനമാണ്. സിപിഎമ്മിന്റെയും ബിജെപിയുടെയും പ്രചരണങ്ങള്‍ ജനങ്ങള്‍ തള്ളി എന്നും യുഡിഎഫിന് ജനങ്ങളുടെ പിന്തുണയുണ്ടെന്നും ഉറപ്പായ കാര്യമാണെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ഹൃദയാഭിവാദ്യങ്ങള്‍ എന്നും ഷാഫി പറഞ്ഞു.

webdesk17: