സിപിഎമ്മിനെ കൂടെ കൂട്ടി ബംഗാളില്‍ ഞങ്ങളുടെ സഹായത്തിന് വരരുത്- മമത ബാനര്‍ജി

സിപിഎമ്മിനെ കൂടെ കൂട്ടിയ കോണ്‍ഗ്രസുമായി പ്രാദേശിക തലത്തില്‍ ഒരു ധാരണയുമുണ്ടാകില്ലെന്ന് വ്യക്തമാക്കി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇടതുപക്ഷവുമായി കൈകോര്‍ത്ത കോണ്‍ഗ്രസിന് സംസ്ഥാനത്ത് തന്റെ പിന്തുണ പ്രതീക്ഷിക്കേണ്ടെന്നും മമത വ്യക്തമാക്കി. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന് റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ദേശീയതലത്തില്‍ ബി.ജെ.പിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തിന് കോണ്‍ഗ്രസിന് എല്ലാ പിന്തുണയും നല്‍കാമെന്ന് മമത അറിയിച്ചു. എന്നാല്‍ ബംഗാളില്‍ ഇതേ സഹായം പ്രതീക്ഷിക്കരുത്.

ബി.ജെ.പിക്കെതിരായ ഐക്യത്തിന് എല്ലാ പിന്തുണയും മമത നല്‍കിയിരുന്നു. ജൂണ്‍ 23ന് പട്‌നയില്‍ വച്ച് നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ മമത ഭാഗമാകുമെന്നാണ് വിവരം. ഭരണപരമായ തീരുമാനങ്ങളില്‍ ഡല്‍ഹി സര്‍ക്കാരിന്റെ അധികാരം തടഞ്ഞ കേന്ദ്ര ഓര്‍ഡിനന്‍സ് നടപടിക്കെതിരെ പ്രതിപക്ഷ പിന്തുണ തേടിയ കെജ്രിവാളിനെയും അവര്‍ പിന്തുണച്ചിരുന്നു.

 

webdesk14:
whatsapp
line