X

ഒപ്പം നിന്ന് അള്ളുവെക്കരുത്;പോലീസിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്

കോവളത്ത് മദ്യവുമായി പോയ വിദേശ പൗരനെ തടഞ്ഞു കയ്യിലുണ്ടായിരുന്ന മദ്യമൊഴിച്ച് കളയിച്ച സംഭവത്തില്‍ പോലീസിനെതിരെ തിരിഞ്ഞ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. പോലീസിന്റെ നടപടി നിര്‍ഭാഗ്യകരമാണ്, ടൂറിസ്റ്റുകളോട് ഉള്ള പോലീസിന്റെ സമീപനത്തില്‍ മാറ്റം വരണം, ഇത്തരം സംഭവങ്ങള്‍ ടൂറിസം രംഗത്തിന് തിരിച്ചടിയാണ്, ഒപ്പം നിന്ന് അള്ള് വെക്കുന്ന നടപടി അനുവദിക്കില്ല, വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു മന്ത്രി റിയാസ് പറഞ്ഞു.

ഇന്നലെയോടെയാണ് ബില്ല് കയ്യിലില്ല എന്ന് ആരോപിച്ച് വിദേശ പൗരന്‍ വാങ്ങിയ മദ്യം പോലീസ് വഴിതടഞ്ഞ് ഒഴുക്കിക്കളയാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ നടപടിയില്‍ ദുഃഖമുണ്ടെന്ന് വിദേശ പൗരന്‍ സ്റ്റീഫന്‍ പറഞ്ഞു.എല്ലാ നികുതിയും നല്‍കിക്കൊണ്ട് തന്നെയാണ് താന്‍ മദ്യം വാങ്ങിയത്,കളഞ്ഞില്ലെങ്കില്‍ ക്രിമിനല്‍ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Test User: