അയോധ്യ: രാമക്ഷേത്ര നിര്‍മാണത്തില്‍ കേന്ദ്രസര്‍ക്കാരിന് വിഎച്ച്പിയുടെ അന്ത്യശാസനം.വിഎച്ച്പി സംഘടിപ്പിച്ച ധര്‍മ സഭയിലാണ് ഇക്കാര്യം സംഘപരിവാര്‍ തുറന്നടിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം 11ന് ശേഷം തീരുമാനം കൈകൊള്ളണമെന്ന് വിശ്വഹിന്ദു പരിക്ഷത്തിന്റെ ആഹ്വാനം. വിഎച്ച്പി ധര്‍മസഭയില്‍ നേതാവ് രാമഭദ്രാചാര്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം ഒരു കേന്ദ്രമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിരുന്നു. അദ്ദേഹം അടുത്ത മാസം 11ന് മോദിയുമായി കൂടികാഴ്ച നടത്തുമെന്നും അന്ന് തീരുമാനമാകുമെന്നും ഉറപ്പു നല്‍കിയതായും രാമഭദ്രാചാര്യ വ്യക്തമാക്കി.
രാമക്ഷേത്ര നിര്‍മാണത്തിലൂടെ വീണ്ടും മതസ്പര്‍ധയ്ക്ക് ആഹ്വാനം ചെയ്താണ് സംഘപരിവാര്‍ സംഘടനകള്‍ ഇന്നലെ അയോധ്യയില്‍ ഒത്തു ചേര്‍ന്നത്. അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ രാമ ക്ഷേത്രം നിര്‍മിക്കണമെന്ന ആവശ്യവുമായി ശിവസേന, വിശ്വഹിന്ദ് പരിക്ഷത്ത് സംഘടനകള്‍ നടത്തിയ റാലിയും സമ്മേളനങ്ങളും വരാന്‍ പോകുന്ന ദുരന്തത്തിന് കോപ്പു കൂട്ടാന്‍ പോന്നവയായിരുന്നു. സംഘപരിവാര്‍ കോപ്പുകൂട്ടലില്‍ രണ്ട് ദിവസമായി അയോധ്യ ഭീതിയുടെ മുള്‍മുനയിലായി. സംഘര്‍ഷം ഭയന്ന് നിരവധി മുസ്‌ലിംകള്‍ അയോധ്യയില്‍ നിന്ന് പലായനം ചെയ്തു.
1992ലെ സംഭവ വികാസങ്ങളെ അനുസ്മരിക്കും വിധമാണ് ഇന്നലെ നടന്ന വിശ്വഹിന്ദു പരിഷത്തിന്റെ ധര്‍മസഭയില്‍ പ്രവര്‍ത്തകര്‍ പങ്കെടുത്തത്. എവിടെയും കലാപങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്ന മുദ്രാവാക്യങ്ങളും പ്രകോപനകരമായ പോര്‍വിളികളും. ബാബരി പള്ളി തകര്‍ത്തതിന്റെ 26-ാം വാര്‍ഷികത്തിന് രണ്ട് ആഴ്ച മുന്‍പാണ് തീര്‍ത്ഥാടന നഗരി അരക്ഷിതാവസ്ഥയിലായത്.
വീണ്ടും രാജ്യത്തെ കലാപത്തിലേക്ക് തള്ളി വിടുന്നതായിരുന്നു വിഎച്ച്പിയുടെ ധര്‍മസഭയിലെ ആഹ്വാനങ്ങള്‍. രാമ ക്ഷേത്ര നിര്‍മാണത്തിനായി മുസ്‌ലിംകള്‍ ഭൂമി വിട്ടു നല്‍കണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടു. ക്ഷേത്ര നിര്‍മാണത്തിനായി ബിജെപി ഓര്‍ഡിനന്‍സ് ഉടന്‍ കൊണ്ടുവരണം. കാശി, മധുര ക്ഷേത്രങ്ങള്‍ക്ക് അവകാശം ഉന്നയിക്കും മുന്‍പേ ക്ഷേത്ര നിര്‍മാണം തുടങ്ങണമെന്നും വിഎച്ച്പി ആഹ്വാനം ചെയ്തു. അയോധ്യ ഹിന്ദുക്കളുടെ തീര്‍ത്ഥാടന കേന്ദ്രമാണ്. ഇന്ത്യയിലൊരിടത്തും ബാബരി മസ്ജിദ് എന്ന നാമത്തില്‍ ദേവാലയം ഉണ്ടായിരുന്നില്ലെന്നും ചിലര്‍ ഹിന്ദുക്കളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും നേതാക്കള്‍ ആരോപിച്ചു.
അയോധ്യയെ വെട്ടിമുറിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നുമായിരുന്നു നേതാക്കളുടെ ആഹ്വാനം. അയോധ്യയിലെ ഭക്ത് മഹലിലാണ് ധര്‍മ സഭ വിളിച്ചു ചേര്‍ത്തത്. രണ്ട് ലക്ഷം പ്രവര്‍ത്തകര്‍ സഭയില്‍ പങ്കെടുത്തു.
വിഎച്ച്പി ധര്‍മ സഭയ്ക്ക് പിന്നാലെയാണ് ശിവസേന നേതാവ് ഉദ്ദവ് താക്കറെയുടെ അയോധ്യ സന്ദര്‍ശനം. പ്രവര്‍ത്തകര്‍ അടങ്ങുന്ന സംഘത്തിന്റെ റാലിയായാണ് താക്കറെ തര്‍ക്ക ഭൂമിയിലെത്തിയത്. അയോധ്യയില്‍ ക്ഷേത്രം നിര്‍മിച്ചില്ലെങ്കില്‍ ബിജെപിയ്ക്ക് ഒരിക്കലും അധികാരത്തിലേക്ക് തിരിച്ചു വരാനാകില്ലെന്ന് ശിവസേന നേതാവ് ഉദ്ദവ് താക്കറെ പറഞ്ഞു.
രാമക്ഷേത്രം നിര്‍മിച്ചില്ലെങ്കില്‍ പിന്നെ സര്‍ക്കാര്‍ ഭരണത്തില്‍ ഉണ്ടായിരിക്കില്ല. ഇനി അവര്‍ ഭരണത്തിലില്ലെങ്കിലും രാമ ക്ഷേത്രം ഞങ്ങള്‍ നിര്‍മിക്കും. പ്രകോപനപരമായ പ്രസംഗത്തില്‍ താക്കറെ പറഞ്ഞു. കനത്ത സുരക്ഷയിലാണ് വിഎച്ച്പി, ശിവസേന റാലികളും സമ്മേളനങ്ങളും നടന്നത്. പൊലീസ് നടത്തിയ തിരച്ചിലില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരില്‍ നിന്നും ആയുധങ്ങള്‍ പിടികൂടി. തര്‍ക്ക ഭൂമിക്ക് സമീപത്തു നിന്നാണ് ഇവ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
രാമക്ഷേത്ര നിര്‍മാണത്തിനായി വിവിധ തലങ്ങളിലെ പ്രക്ഷോഭമാണ് വി.എച്ച്.പിയെ മുന്നില്‍ നിര്‍ത്തി സംഘ് പരിവാര്‍ ഒരുക്കുന്നത്. ഇതിന്റെ ഭാഗമായിരുന്നു ഇന്നലെ നടന്ന ധര്‍മ്മസഭ. ഇതേ മാതൃകയില്‍ ബംഗളൂരുവിലും നാഗ്പൂരിലും സമ്മേളനങ്ങള്‍ നടന്നു. ഇതിന്റെ തുടര്‍ച്ചയായി രാജ്യത്തെ 150 നഗരങ്ങളിലെങ്കിലും ചെറുതും വലുതുമായ റാലികളും നടത്തും. പാര്‍ലമെന്റില്‍ രാമക്ഷേത്ര നിര്‍മാണത്തിനായി ബില്‍ കൊണ്ടുവരാന്‍ എം.പി മാരെ സ്വാധീനിക്കുകയാണ് രണ്ടാം ഘട്ടം. എല്ലാ എം.പിമാര്‍ക്കും നേരിട്ട് നിവേദനം നല്‍കും. ഡിസംബറില്‍