കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. രാഷ്ട്രീയ പകപോക്കലിന് കേന്ദ്രസര്‍ക്കാര്‍ കോടതികളെയോ നീതി ന്യായ വ്യവസ്ഥയെയോ ദുരുപയോഗം ചെയ്യാന്‍ പാടില്ലെന്ന് ഇ പി ജയരാജന്‍ പറഞ്ഞു.
ഇന്ത്യന്‍ പാര്‍ലമെന്റില്‍ എത്തേണ്ട പ്രമുഖനായ കോണ്‍ഗ്രസ് നേതാവാണ് രാഹുല്‍ ഗാന്ധി. അത്തരമൊരു നേതാവിനോട്
കാണിക്കേണ്ട സാമാന്യ നീതിയല്ല ബിജെപി സര്‍ക്കാരില്‍നിന്നും ഉണ്ടായിട്ടുള്ളത്. കേസില്‍ രാഹുലിനെതിരായ വിധി നീതി ന്യായ വ്യവസ്ഥയുടെ പരിപാവനതയുടെ ഭാഗമായിട്ടാണെന്ന് ജനങ്ങള്‍ക്ക് തോന്നില്ല. വിധിയും പശ്ചാത്തലവും പരിശോധിക്കുമ്പോള്‍ ജനങ്ങളില്‍ ഒട്ടനവധി സംശയങ്ങള്‍ക്ക് ഇടവരും. വിധി ജനങ്ങള്‍ അംഗീകരിക്കില്ലെന്നും ഇക്കാര്യം കോടതിയും നിരീക്ഷിക്കുമെന്നാണ് കരുതുന്നതെന്നും ജയരാജന്‍ പറഞ്ഞു.