സിനിമകളുടെ വ്യാജ പതിപ്പ് കാണുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യരുതെന്ന് അപേക്ഷിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. ഈ വിഷയത്തില്‍ തങ്ങള്‍ നിസ്സഹായരാണെന്ന് ഉണ്ണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച കുറിപ്പില്‍ പറയുന്നു.
ദയവായി നിങ്ങള്‍ സിനിമകളുടെ വ്യാജപതിപ്പുകള്‍ കാണരുത്. വല്ലാത്ത നിസ്സഹായവസ്ഥ തോന്നുന്നു. ഓണ്‍ലൈനില്‍ കൂടി ഇത്തരത്തിലുള്ള വ്യാജ സിനിമകള്‍ കാണാതിരിക്കുക, ഡൗണ്‍ലോഡ് ചെയ്യാതിരിക്കുക, നിങ്ങള്‍ക്കേ ഇത് അവസാനിപ്പിക്കാന്‍ കഴിയൂ. ഇതൊരു അപേക്ഷയാണ് ഉണ്ണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഇങ്ങനെയാണ്.
അതേസമയം, ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച യുവാവ് കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായിരുന്നു.
ആലുവ സ്വദേശി അക്വിബ് ഹനാനെയാണ് എറണാകുളം സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.