X

ആളാവാന്‍ വരരുത്, അവരോട് ഇറങ്ങിപ്പോകാന്‍ പറ; മാധ്യമപ്രവര്‍ത്തകയോട് കയര്‍ത്ത് സുരേഷ് ഗോപി

ചോദ്യം ചോദിച്ച വനിതാ മാധ്യമപ്രവര്‍ത്തികയോട് കയര്‍ത്ത് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. വനിതാ മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത് ചോദിച്ച ചോദ്യമാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. റിപ്പോര്‍ട്ടര്‍ ടിവി മാധ്യമപ്രവര്‍ത്തകയോട് ഇറങ്ങിപ്പോകാനും അദ്ദേഹം പറഞ്ഞു.

ആളാവാന്‍ വരരുത്… കോടതിയാണ് നോക്കുന്നത്.. അവര്‍ നോക്കിക്കോളും.. റിപ്പോര്‍ട്ടര്‍ ചാനലിലെ വാക്താവ് ഇവിടെ വന്ന് എന്ത് കോടതി എന്നാണ് ചോദിച്ചിരിക്കുന്നത്… നിങ്ങള്‍ക്ക് തുടരാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ അവരോട് പുറത്തു പോകാന്‍ പറ.. സുരേഷ് ഗോപി ക്ഷുഭിതനായി പറഞ്ഞു. സ്ത്രീകള്‍ മാത്രമുള്ള സിനിമ പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ തൃശൂര്‍ ഗിരിജ തിയേറ്ററില്‍ എത്തിയതായിരുന്നു സുരേഷ് ഗോപി.

webdesk11: