എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യഥാര്‍ത്ഥമല്ലെന്നും 1999 ന് ശേഷം നടത്തിയ എല്ലാ എക്‌സിറ്റ് പോളിലും അത് പ്രകടനമാണെന്നും ഇന്ത്യന്‍ വൈസ് പ്രസിഡന്റും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ എം. വെങ്കയ്യ നായിഡു. ഗുണ്ടൂരില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ പാര്‍ട്ടികള്‍ക്കും മെയ് 23 വരെ വിജയം പ്രതീക്ഷിക്കാം, എക്‌സിറ്റ് പോളുകള്‍ അതിനെ വിലയിരുത്തുന്നവയല്ല. ഒരു രാജ്യത്തിന് വേണ്ടത് നല്ലൊരു നേതൃത്വവും നല്ല സര്‍ക്കാറുമാണ് അത് ജനങ്ങള്‍ തെരഞ്ഞെടുക്കും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോഴുള്ള രാഷ്ട്രീയ നേതാക്കന്‍മാര്‍ നടത്തുന്ന പ്രസംഗങ്ങള്‍ തീര്‍ത്തും വേദനാജനകമാണ്, നമ്മള്‍ എതിര്‍ക്കുന്ന പാര്‍ട്ടിയുടെ ആശയങ്ങള്‍ക്കെതിരെ നമുക്ക് സംസാരിക്കാം എന്നാല്‍ വ്യക്തികളെ അപമാനിക്കുന്ന രീതിയിലേക്ക് അത് മാറുന്നത് ജനാധിപത്യത്തിന് ദോഷമാണ്. അഞ്ച് വര്‍ഷം ഭരിച്ച് അവസാന കാലത്ത് ജനങ്ങള്‍ക്ക് സൗജന്യമായി വസ്തുക്കള്‍ നല്‍കുന്നത് എതിര്‍ക്കേണ്ട കാര്യമാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു.