രാജസ്ഥാനിലെ പ്രതാപ്ഗഡില്‍ യുവതിയെ നഗ്‌നയാക്കി നടത്തിച്ചതായി പരാതി. മുന്‍ ഭര്‍ത്താവാണ് യുവതിയെ ക്രൂരമായി മര്‍ദിച്ച ശേഷം നഗ്‌നയാക്കി നടത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.
21 വയസുകാരിയായ യുവതിയെ ഭര്‍ത്താവ് മര്‍ദിച്ച ശേഷം വീടിന് പുറത്തുള്ള വഴിയിലൂടെ നഗ്‌നയാക്കി നടത്തിക്കുന്നതും യുവതി അലറി വിളിക്കുന്നതുമായുള്ള ക്രൂരമായ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
സംഭവത്തില്‍ എട്ടു പ്രതികളെ തിരിച്ചറിഞ്ഞു, മൂന്നു പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ക്രൂരത.
വിവാഹിതയായ സ്ത്രീ മറ്റൊരു പുരുഷനൊപ്പം താമസിക്കുകയായിരുന്നു. അവിടെനിന്നു ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്നു തട്ടിക്കൊണ്ടു വരികയും കിലോമീറ്ററോളം നഗ്‌നയാക്കി നടത്തുകയുമായിരുന്നെന്ന് പൊലീസ് അറിയിച്ചു.