ഫലസ്തീന് ജനങ്ങള്‍ക്ക് വേണ്ടി ധനസഹായം തേടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടെന്ന കുറ്റം ചുമത്തി യുപിയില്‍ പൊലീസ് കോണ്‍സ്റ്റബിളിന് സസ്‌പെന്‍ഷന്‍. ബറേലി സ്വദേശിയായ സുഹൈല്‍ അന്‍സാരിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
ഫലസ്തീനികളെ സഹായിക്കാന്‍ സംഭാവനകള്‍ ആവശ്യപ്പെട്ട് യുഎസ് ആസ്ഥാനമായുള്ള ഒരു ചാരിറ്റി സംഘടനയുടെ ഫെയിസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.