X

സംഭാവന നിര്‍ബന്ധം; സിപിഎമ്മിന്റെ സഹകരണ ആശുപത്രിക്ക് നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം

കാഞ്ഞങ്ങാട്: സിപിഎം നിയന്ത്രണത്തില്‍ കാഞ്ഞങ്ങാട്ട് ആരംഭിക്കുന്ന സഹകരണ ആശുപത്രിക്ക് സംഭാവന നല്‍കാന്‍ ജില്ലയിലെ തദ്ദേ ശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത് വിവാദമാകുന്നു. സഹകരണ ആശുപത്രിക്ക് സാമ്പത്തിക സഹായം ആവശ്യമാണന്നും ബോര്‍ഡുകളുടെയോ കൗണ്‍സിലുകളുടെയോ അംഗീകാരത്തോടെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സ്വന്തം ഫ ണ്ടില്‍നിന്ന് സംഭാവന നല്‍കാമെന്നുമാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.

ജില്ലാ പഞ്ചായത്തിന് ഒരു കോടി രൂപയും, കാഞ്ഞങ്ങാട് നഗരസഭയ്ക്ക് രണ്ട് കോടി രൂപയും, കാസര്‍കോട്, നീലേശ്വരം നഗരസഭകള്‍ ക്കും, ഗ്രാമപഞ്ചായത്തുകള്‍ക്കും 50 ലക്ഷം രൂപ വീതവും, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 50 ലക്ഷം രൂപയും സംഭാവന നല്‍കാമെന്ന് ഉ ത്തരവില്‍ പറയുന്നു. ഇതനു സരിച്ച് ജില്ലയിലെ 38 ഗ്രാമ പഞ്ചായത്തുകള്‍, മൂന്ന് നഗരസഭകള്‍,ആറ് ബ്ലോക്ക് പഞ്ചായത്തുകള്‍, ജില്ലാ പ ഞ്ചായത്ത് എന്നിങ്ങനെ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും ഈ സ്ലാബുകള്‍ക്കനുസൃതമായി സംഭാവന നല്‍കിയാല്‍ 24.5 കോടി രൂപ ആശുപത്രിക്ക് ലഭിക്കും. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവിനെ യുഡിഎഫ് അപലപിച്ചു.

Test User: