വാഷിങ്ടണ്‍: സ്ഥാനമേല്‍ക്കുന്നതിനു മുമ്പ് ‘നയ’തന്ത്രം ആരംഭിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്്. ശത്രുക്കള്‍ക്കും നവവത്സരാശംസ നേര്‍ന്നാണ് ട്രംപ് പുതിയ നീക്കം നടത്തിയത്. ട്വിറ്ററിലൂടെയാണ് ട്രംപ് തന്റെ ആശംസ നേര്‍ന്നത്. ‘ എന്റെ ശത്രുക്കള്‍ക്കും എനിക്കെതിരായ മത്സരിച്ച് ദയനീയമായി പരാജയപ്പെട്ട് നിസ്സഹായമായി നില്‍ക്കുന്ന എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ നേരുന്നു’ -ഇതായിരുന്നു ട്രംപിന്റെ ട്വീറ്റ്. ജനുവരി 20ന് അമേരിക്കയുടെ 45-ാമത് പ്രസിഡന്റായി സ്ഥാനമേല്‍ക്കാനിരിക്കെയാണ് ട്രംപിന്റെ വ്യത്യസ്തമായ ആശംസനേരല്‍. യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാവാന്‍ 16 പേരെയാണ് ട്രംപ് പരാജയപ്പെടുത്തിയത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനെ കടുത്ത പോരാട്ടങ്ങള്‍ക്കൊടുവിലാണ് ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
‘നയ’തന്ത്രം തുടങ്ങി; ശത്രുക്കള്‍ക്കും പുതുവത്സരാശംസ നേര്‍ന്ന് ട്രംപ്
Tags: DonaldJTrump