സുനിത വില്യംസിനും ബുച്ച് വില്‍മോറിനും ഓവര്‍ടൈമിന് സ്വന്തം പോക്കറ്റില്‍ നിന്ന് പണം നല്‍കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

ബഹിരാകാശയാത്രികരായ സുനിത വില്യംസിനും ബുച്ച് വില്‍മോറിനും അധിക സമയം ചെലവഴിച്ചതിന് പ്രതിദിനം 5 ഡോളര്‍ ലഭിച്ചുവെന്നറിഞ്ഞതിന് ശേഷം ബഹിരാകാശയാത്രികര്‍ക്ക് അവരുടെ ഓവര്‍ടൈമിന് സ്വന്തം പോക്കറ്റില്‍ നിന്ന് നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

ഓവല്‍ ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ സംഭാഷണത്തിനിടെ, സുനിത വില്യംസിനും ബുച്ച് വില്‍മോറിനും അധിക സമയത്തിന് ഓവര്‍ടൈം വേതനം ലഭിച്ചില്ല. അവര്‍ക്ക് പ്രതിദിനം 5 യുഎസ് ഡോളര്‍ ലഭിച്ചു. 286 ദിവസത്തേക്ക്, അതായത് 1,430 ഡോളര്‍ അധിക വേതനം എന്ന് മാധ്യമങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി. ഭരണകൂടത്തിന് അവര്‍ക്കായി എന്തുചെയ്യാന്‍ കഴിയുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ട്രംപ് ഇങ്ങനെ പ്രതികരിത്.

തന്നോട് ആരും ഇതിനെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്നും ഞാന്‍ അത് എന്റെ സ്വന്തം പോക്കറ്റില്‍ നിന്ന് നല്‍കാമെന്നും ട്രംപ് പറഞ്ഞു. അതേസമയം ബഹിരാകാശ സഞ്ചാരികളെ തിരികെ കൊണ്ടുവന്നതിന് ട്രംപ് എലോണ്‍ മസ്‌കിനോട് നന്ദി പറഞ്ഞു.

‘എനിക്ക് എലോണ്‍ മസ്‌കിനോട് നന്ദി പറയണം… എലോണ്‍ ഇല്ലായിരുന്നുവെങ്കില്‍, അവര്‍ക്ക് വളരെക്കാലം അവിടെ നില്‍ക്കേണ്ടി വരുമായിരുന്നു.”

 

 

webdesk17:
whatsapp
line