വാഷിംഗ്ടണ്‍: 2020ല്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വെളിപ്പെടുത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ വര്‍ഷത്തെ തെരഞ്ഞെടുപ്പ് മുദ്രാവാക്യമായ ‘മെയ്ക് അമേരിക്ക ഗ്രേറ്റ് എഗൈന്‍’ എന്നതിന്റെ ചുവടുപിടിച്ചാണ് പുതിയ വാക്കുകള്‍. പെന്‍സില്‍വാനിയയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കയെ മികവുറ്റതാക്കാന്‍ വേണ്ടിയാണ് തന്റെ ശ്രമങ്ങള്‍. അതെല്ലാം ചെയ്തു കഴിഞ്ഞു. അമേരിക്ക എല്ലാ മേഖലയിലും തിരിച്ചു വന്നിരിക്കുന്നു. അത്ഭുതങ്ങളാണ് രാജ്യം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഈ പുരോഗതിയുടെ വേഗം ചോരാതെ മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. അമേരിക്ക വീണ്ടും മഹത്തായ സ്ഥാനത്തെത്തിയ സാഹചര്യത്തില്‍ ഇനി അത് നിലനിര്‍ത്തുകയാണ് വേണ്ടത്. അതുകൊണ്ടാണ് മുദ്രാവാക്യത്തിലും മാറ്റം വരുത്തുന്നത്.
2020ല്‍ ടെലിവിഷന്‍ താരം ഓപ്ര വിന്‍ഫ്രിയുമായി മത്സരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ട്രംപ് വെളിപ്പെടുത്തി. ഓപ്രക്കെതിരെ മത്സരിക്കാനാണ് ആഗ്രഹം. അവരുടെ ദൗര്‍ബല്യങ്ങളെല്ലാം എനിക്കറിയാം. മത്സരിക്കുകയാണെങ്കില്‍ ഓപ്രക്ക് ജീവിതത്തിലെ ഏറ്റവും സങ്കടകരമായ അനുഭവമായിരിക്കും തെരഞ്ഞെടുപ്പ് സമ്മാനിക്കുകയെന്നും ട്രംപ് പറഞ്ഞു.