Categories: Newsworld

ഇന്ത്യ ഉള്‍പ്പെടുന്ന ബ്രിക്‌സ് സംഘടനയെ പരിഹസിച്ച് ഡോണള്‍ഡ് ട്രംപ്

President Donald Trump speaks during a Cabinet Meeting in the East Room of the White House, Tuesday, May 19, 2020, in Washington. (AP Photo/Evan Vucci)

ഇന്ത്യ ഉള്‍പ്പെടുന്ന ബ്രിക്‌സ് സംഘടനയെ പരിഹസിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 150 ശതമാനം തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഇന്ത്യ ഉള്‍പ്പെടുന്ന ബ്രിക്‌സ് സംഘടനയെ കാണാതായെന്ന് ട്രംപ് പറഞ്ഞു. ഡോളറിനെ തകര്‍ത്ത് പകരം പുതിയ കറന്‍സി സൃഷ്ടിക്കാനായിരുന്നു ബ്രിക്‌സിന്റെ ശ്രമം.

ഡോളറിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് 150 ശതമാനം തീരുവ ചുമത്തുമെന്നും ബ്രിക്‌സ് രാജ്യങ്ങളുടെ ഉല്‍പന്നങ്ങള്‍ വേണ്ടെന്നും താന്‍ അധികാരത്തിലെത്തിയപ്പോള്‍ ഭീഷണിപ്പെടുത്തി. ഇതോടെ സംഘടന തകര്‍ന്നുവെന്ന് ട്രംപ് പറഞ്ഞു. തീരുവ ചുമത്തുമെന്ന് പറഞ്ഞതിന് ശേഷം ബ്രിക്‌സിനെ കുറിച്ച് കേട്ടിട്ടില്ലെന്നും അവര്‍ക്ക് എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നും ട്രംപ് പരിഹസിച്ചു.

ഫെബ്രുവരി 13ന് ഡോളറിനെതിരെ നീങ്ങിയാല്‍ ബ്രിക്‌സ് രാജ്യങ്ങള്‍ക്കുമേല്‍ 100 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ജനുവരിയില്‍ ഡോളറിന് ബദലയായി പുതിയ കറന്‍സി പുറത്തിറക്കിയാല്‍ വലിയ തീരുവ ബ്രിക്‌സ് രാജ്യങ്ങള്‍ നേരിടേണ്ടി വരുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.

2023ല്‍ നടന്ന ബ്രിക്‌സിന്റെ 15ാം സമ്മേളനത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡമിര്‍ പുടിനാണ് ഡോളറിന് ബദലായി കറന്‍സി പുറത്തിറക്കണമെന്ന നിലപാട് എടുത്ത്. ബ്രിക്‌സ് രാജ്യങ്ങള്‍ ദേശീയ കറന്‍സികള്‍ വികസിപ്പിക്കുകയും ബാങ്കുകള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുകയും വേണമെന്നും പുടിന്‍ പറഞ്ഞു.

webdesk18:
whatsapp
line