ദാവോസ്: അമേരിക്ക ആദ്യം എന്ന നയത്തില്‍ പുതിയ വിശദീകരണവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. അമേരിക്ക ആദ്യം എന്നു പറയുമ്പോള്‍ അതിനര്‍ത്ഥം അമേരിക്ക ഒറ്റക്കാണ് എന്നല്ല. അമേരിക്കയെ പ്രഥമ സ്ഥാനത്തു മാത്രമാണ് ലക്ഷ്യമിടുന്നത്. അമേരിക്ക വളരുമ്പോള്‍ ലോകവും ഒപ്പം വളരുമെന്നും യു.എസ് അഭിവൃദ്ധിപ്പെടുമ്പോള്‍ ആഗോളതലത്തില്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ട്രംപ് പറഞ്ഞു. അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റു ഭരണാധികാരികള്‍ സ്വന്തം രാജ്യത്തിന് പ്രാധാന്യം നല്‍കുന്നതു പോലെയാണ് അമേരിക്കക്കു താന്‍ പ്രഥമ പരിഗണന നല്‍കുന്നത്. അതിനര്‍ത്ഥം യു.എസ് ഒറ്റപ്പെടുകയെന്നല്ല. സ്വതന്ത്ര വ്യാപാരത്തെ അനുകൂലിക്കുന്നു. എന്നാല്‍ ആവശ്യങ്ങള്‍ ഉചിതവും പരസ്പര പൂരകങ്ങളുമായിരിക്കണം, ട്രംപ് പറഞ്ഞു. നീതിയുക്തമല്ലാത്ത വ്യാപാരങ്ങളോട് അമേരിക്കയുടെ പ്രതികരണം ശക്തമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേളയില്‍ അമേരിക്ക ആദ്യം എന്ന ട്രംപിന്റെ മുദ്രാവാക്യം ജനശ്രദ്ധ നേടിയിരുന്നു.
നിലപാട് മാറ്റി ട്രംപ്; ‘അമേരിക്ക ആദ്യം’ എന്നാല്‍ ഒറ്റക്കെന്നല്ല
Tags: American President