യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വീണ്ടും ജയിച്ചുവെന്ന അവകാശവാദവുമായി ഡൊണാള്‍ഡ് ട്രംപ്. നേരത്തെ ജോ ബൈഡന്‍ വിജയിച്ചു എന്ന് ട്രംപ് സമ്മതിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ജയിച്ചത് താന്‍ തന്നെയാണെന്ന് വീണ്ടും അവകാശ വാദവുമായി ട്രംപ് രംഗത്തെത്തി. സമൂഹ മാധ്യമത്തിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം.
കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് ജോ ബൈഡന്‍ വിജയിച്ചു എന്ന് ട്രംപ് ആദ്യമായി സമ്മതിച്ചിരുന്നത്. പക്ഷേ, കൃത്രിമം കാണിച്ചാണ് ബൈഡന്‍ തന്നെ തോല്‍പിച്ചതെന്നും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.
വോട്ടെണ്ണലില്‍ ക്രമക്കേടുണ്ടെന്നായിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ആരോപണം. കൃത്രിമ ബാലറ്റുകള്‍ ഉപയോഗിച്ചു എന്നും അവര്‍ ആരോപിച്ചു. എന്നാല്‍, ഈ ആരോപണങ്ങള്‍ക്കൊന്നും തെളിവില്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.