X
    Categories: Newsworld

ന്യൂയോര്‍ക്ക് ഹഷ് മണി കേസില്‍ ഡൊണാള്‍ഡ് ട്രംപിന് പ്രത്യേക ശിക്ഷ ലഭിച്ചേക്കും

ന്യൂയോര്‍ക്ക് ഹഷ്-മണി കേസില്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പ്രത്യേക ശിക്ഷ ലഭിച്ചേക്കും. അതേസമയം ട്രംപിന് പ്രത്യാഘാതങ്ങളൊന്നും നേരിടേണ്ടിവരില്ലെന്ന് കേസില്‍ ഹാജരായ ജഡ്ജി ജുവാന്‍ മെര്‍ച്ചന്‍ പറഞ്ഞു. പ്രതിയെ തടവോ പിഴയോ പ്രൊബേഷന്‍ മേല്‍നോട്ടമോ കൂടാതെ വിട്ടയക്കുമെന്നും മര്‍ച്ചന്‍ അറിയിച്ചു.

പ്രസിഡന്റ് സ്ഥാനം ട്രംപ് ഏറ്റെടുക്കുന്നതിന് മുമ്പുള്ള നിയമ നടപടിയാണിത്. കേസില്‍ ശിക്ഷ വൈകിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമം സുപ്രീംകോടതി വ്യാഴാഴ്ച തള്ളിയിരുന്നു.

പോണ്‍ താരം സ്റ്റോമി ഡാനിയേല്‍സുമായുള്ള വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ അവര്‍ക്കു പണം നല്‍കിയെന്നതാണു ഹഷ് മണി കേസ്. ദുരുദ്ദേശ്യത്തോടെ ബിസിനസ് രേഖകളില്‍ കൃത്രിമം കാണിച്ചെന്ന കേസില്‍ മെയ് 30 ന് ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. മാത്രമല്ല, സ്റ്റോമി ഡാനിയല്‍സിന് 130,000 ഡോളര്‍ നല്‍കിയതും ട്രംപ് ഒളിച്ചുവെച്ചിരുന്നു.

ന്യൂയോര്‍ക്ക് സ്റ്റേറ്റ് നിയമപ്രകാരം തടവോ പിഴയോ മേല്‍നോട്ടമോ ഇല്ലാത്ത ശിക്ഷയായിരിക്കും ഇത്.

 

 

webdesk17: