X

യുഎസ് ട്രംപിനെ കൈവിടുന്നു? മുന്‍തൂക്കം ബൈഡന്- ഇഞ്ചോടിഞ്ച് പോരാട്ടം

വാഷിങ്ടണ്‍: യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ നേരിയ മുന്‍തൂക്കം ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. 538 ഇലക്ടോറല്‍ വോട്ടുകളില്‍ 224 ഇടത്ത് ബൈഡന്‍ മുമ്പിലാണ്. 213 ഇടത്ത് നിലവിലെ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും. മൊത്തം 538 ഇലക്ടോറല്‍ വോട്ടുകളാണ് ഉള്ളത്. 270 ഇലക്ടോറല്‍ വോട്ടുകളാണ് പ്രസിഡണ്ട് പദത്തിനു വേണ്ടത്.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സൗത്ത് കരോലിന, അലബാമ, നെബ്രാസ്‌ക, കന്‍സാസ് എന്നിവിടങ്ങളില്‍ ട്രംപ് മുമ്പിട്ടു നില്‍ക്കുകയാണ് എന്ന് എപി, എബിസി, എന്‍ബിസി എന്നീ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ന്യൂ ഹാംപ്ഷയര്‍, കൊളറാഡോ, ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ എന്നിവടങ്ങളില്‍ ബൈഡന്‍ മുമ്പിലാണ്.

ടെക്‌സാസിലും ഫ്‌ളോറിഡയിലും ട്രംപ് വിജയിച്ചു. ഫ്‌ളോറിഡയില്‍ 39 ഇലക്ടോറല്‍ വോട്ടുകളാണ് ഇവിടെ ഉണ്ടായിരുന്നത്. 16 ഇലക്ടോറല്‍ വോട്ടുകളുള്ള ജോര്‍ജിയയില്‍ 51 ശതമാനം വോട്ടുകളുമായി ട്രംപ് മുമ്പിലാണ്. 46.8 ശതമാനം വോട്ടുകളാണ് ബൈഡനുള്ളത്. പത്ത് ഇലക്ടോറല്‍ വോട്ടുകളുള്ള വിസ്‌കോന്‍സിസിലും ട്രംപ് തന്നെയാണ് മുമ്പില്‍. 51 ശതമാനം വോട്ടാണ് ഇവിടെ പ്രസിഡണ്ടിനുള്ളത്.

മിനസോട്ടയിലും ഹവായിയിലും അരിസോണയിലും ബൈഡന്‍ വിജയിച്ചു. എന്നാല്‍ മിഷിഗനിലും ജോര്‍ജിയയിലും പെന്‍സില്‍വാനിയയിലും ട്രംപ്് മു്മ്പിലാണ്.

Test User: