വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ചക്കൊരുങ്ങി ഡോണള്‍ഡ് ട്രംപ്. നെതന്യാഹുവിന്റെ ഓഫീസാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഫെബ്രുവരി നാലിന് വൈറ്റ് ഹൗസില്‍ ചര്‍ച്ചക്കായാണ് ക്ഷണം.
അതേസമയം, ട്രംപ് ഭരണകൂടം ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ട്രംപ് അധികാരമേറ്റതിന് ശേഷം വൈറ്റ്ഹൗസിലേക്ക് ക്ഷണിക്കപ്പെട്ട ആദ്യ വിദേശ രാഷ്ട്രത്തലവനാണ് നെതന്യാഹു. നെതന്യാഹുവുമായി അധികം വൈകാതെ കൂടിക്കാഴ്ച്ച നടത്തുമെന്ന് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാതെ നേരത്തെ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.