X
    Categories: NewsWorld

മൈക്ക് വാട്‌സിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ച് ഡോണള്‍ഡ് ട്രംപ്

മൈക്ക് വാട്‌സിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ഡോണള്‍ഡ് ട്രംപ് നിയമിച്ചു. മുന്‍ സൈനിക ഉദ്യോഗസ്ഥനായ വാട്‌സ് ചൈനയുടെ കടുത്ത വിമര്‍ശകനായാണ് വിവരം.

ഏഷ്യ-പസഫിക് മേഖലയില്‍ ചൈനയുടെ പ്രവര്‍ത്തനങ്ങളില്‍ വാട്‌സ് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ ബാധിക്കുന്ന സുരക്ഷാകാര്യങ്ങള്‍ യു.എസ് പ്രസിഡന്റിനെ അറിയിക്കുന്നത് സുരക്ഷാ ഉപദേഷ്ടാവാണ്. വിവിധ ഏജന്‍സികള്‍ക്കിടയിലുള്ള കോര്‍ഡിനേഷനും സുരക്ഷാ ഉപദേഷ്ടാവാണ് നിര്‍വഹിക്കുക.

ഫ്‌ലോറിഡയില്‍ നിന്നുള്ള അംഗമായ മൈക്ക് വാട്‌സിന് ഇന്ത്യയുമായും ബന്ധമുണ്ട്. യു.എസ്-ഇന്ത്യ ബന്ധത്തില്‍ വലിയ പങ്കുവഹിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

webdesk17: