X

ഹിലരി ഇമെയില്‍ കേസ്: എഫ്.ബി.ഐ ഡയറക്ടറെ ട്രംപ് പുറത്താക്കി

വാഷിംങ്ടണ്‍: എഫ്.ബി.ഐ ഡയറക്ടര്‍ ജെയിംസ് കോമിയെ ട്രംപ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് പുറത്താക്കി. കഴിഞ്ഞ വര്‍ഷം ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായിരുന്ന ഹിലരി ക്ലിന്റണുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ഇ-മെയില്‍ കേസില്‍ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ നടപടി. ഇതു സംബന്ധിച്ച ഉത്തരവ് വൈറ്റ് ഹൗസ് പുറത്തിറക്കി. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ സെക്രട്ടറിയായിരിക്കുമ്പോള്‍ ഹിലരി ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി സ്വകാര്യ ഇമെയില്‍ ഉപയോഗിച്ചെന്നാണ് കേസ്.

കേസിലെ അന്വേഷണം ജെയിംസ് കോമിക്ക് ചുരുങ്ങിയ കാലംകൊണ്ട് തീര്‍ക്കാന്‍ കഴിയുകയില്ല. അതിനാല്‍ കോമിയെ മാറ്റി പെട്ടെന്ന് തന്നെ ഡയറക്ടര്‍ സ്ഥാനത്ത് പുതിയൊരാളെ നിയമിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. നിങ്ങളെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന മറ്റൊരാളെ ഡയറക്ടറായി നിയമിക്കുകയാണെന്ന് കോമിക്ക് നല്‍കിയ കത്തില്‍ ട്രംപ് അറിയിച്ചു.

ഡയറക്ടറായിരുന്ന ജെയിംസ് കോമിയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിന് താന്‍ തയ്യാറല്ലെന്ന് അറ്റോര്‍ണി ജനറല്‍ റോഡ് റോസെന്‍ടൈന്‍ പറഞ്ഞു. ഇമെയില്‍ കേസിലെ അന്വേഷണവുമായി പല കാര്യങ്ങളും കോമി കണക്കാക്കാതെ ഒഴിവാക്കിയെന്നും റോഡ് പറഞ്ഞു.അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ വിജയത്തിന് വേണ്ടി റഷ്യയുടെ ഇടപെടല്‍ നടന്നിട്ടുണ്ടെന്ന് നേരത്തെ തെളിഞ്ഞിരുന്നു. ട്രംപിന്റെ കോമിക്കെതിരായ നീക്കത്തിനെതിരെ വിവിധ വിഭാഗങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ട്രംപിന്റെ ബുദ്ധിശൂന്യമായ നീക്കമാണിതെന്നാണ് ഉയര്‍ന്നുവരുന്ന വിമര്‍ശനം. കോമിക്കുനേരെയുള്ള നീക്കത്തെ അംഗീകരിക്കുന്നില്ലെന്ന് ജോണ്‍ മെക്കൈന്‍ പറഞ്ഞു. റഷ്യയുടെ ഇടപെടലിനെക്കുറിച്ചറിയാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വലിയ തെറ്റായിപ്പോയെന്ന് ചക്ക് സ്‌കമ്മറും വിമര്‍ശനമുന്നയിച്ചു. എന്നാല്‍ ജെയിംസ് കോമിയില്‍ വിശ്വാസമില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി.

chandrika: