X

വിദേശ നിക്ഷേപത്തിൽ കുതിച്ച് ആഭ്യന്തര വിപണി; 20,000 കടന്ന് നിഫ്റ്റി

വിദേശ നിക്ഷേപത്തിലുണ്ടായ വര്‍ധനവിനു പിന്നാലെ പുതിയ റെക്കോര്‍ഡുമായി നിഫ്റ്റി സൂചിക. സെപ്റ്റംബര്‍ 11ന് നാഷനല്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ നിഫ്റ്റി 50 സൂചിക 20,000 ലെവല്‍ പിന്നിട്ടു. സെന്‍സെക്‌സ് 67,015.43 എന്ന ലെവലിലും വ്യാപാരം അവസാനിപ്പിച്ചു.

ആക്‌സിസ് ബാങ്ക്, പവര്‍ ഗ്രിഡ്, മാരുതി, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ്, ഐ.ടി.സി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവയാണ് ലാഭമുണ്ടാക്കിയ ഓഹരികള്‍. ബജാജ് ഫിനാന്‍സ്, ലാര്‍സന്‍ ആന്‍ഡ് ടോബ്രോ എന്നിവ നഷ്ടത്തിലായി. വിജയകരമായ ജി20 ഉച്ചകോടിയും ഇന്‍ഡെക്‌സ് പ്രമുഖരായ റിലയന്‍സ് ഇന്‍ഡസ്ട്രീസിലെയും എച്ച്.ഡി.എഫ്.സി ബാങ്കിലെയും വാങ്ങലും ഇക്വിറ്റികളിലെ വിജയത്തിന് കാരണമായി.

webdesk14: