ജിദ്ദ: ആഭ്യന്തര ഹജ്ജ് അനുമതി പത്രം മെയ് 5 മുതലെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ഹജ്ജിന് നിശ്ചയിച്ച ഫീസിന്റെ രണ്ടാം ഗഡു അടക്കുന്നതില്‍ കാലതാമസം വരുത്തിയവുടെ ബുക്കിങ് റദ്ദാക്കുമെന്നും സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. രണ്ടാം ഗഡു നല്‍കാനുള്ള സമയപരിധി ഇതിനോടകം തന്നെ അവസാനിച്ചിട്ടുണ്ട്.
രണ്ടാമത്തെ അടവ് നല്‍കാത്തതിനാല്‍ ബുക്കിങ് റദ്ദാക്കിയാല്‍ സീറ്റുകളുടെ ലഭ്യതക്കനുസരിച്ച് ഹജ്ജിന് വീണ്ടും ബുക്ക് ചെയ്യാനാകും. സാധുവായ ദേശീയ ഐഡന്റിയോ ഇഖാമയോ ഉള്ളവര്‍ക്ക് മാത്രമാണ് ഹജ്ജ് ബുക്കിങ് നടത്താന്‍ കഴിയുക.
ബുക്കിങ്ങിനുള്ള പണമടക്കല്‍ ‘സദാദ്’ സംവിധാനത്തിലൂടെയാണ്. മൂന്നാമത്തെ അടവിനുള്ള സമയപരിധി മെയ് ഒന്ന് (ശവ്വാല്‍ പത്തിന് മുമ്പ്) ആണെന്നും ഹജ്ജ് ഉംറ മന്ത്രാലയം പറഞ്ഞു.
ഹജ്ജ് പാക്കേജ് ഫീസ് അടവും ബുക്കിങും പൂര്‍ത്തിയാക്കിയാല്‍ ആഭ്യന്തര മന്ത്രാലയം ശവ്വാല്‍ 15 (മെയ് അഞ്ച്) മുതല്‍ പെര്‍മിറ്റ് നല്‍കി തുടങ്ങും. ഇഷ്യൂ ചെയ്ത പെര്‍മിറ്റ് നമ്പര്‍ സഹിതം അപേക്ഷന് സന്ദേശം അയക്കും. അപേക്ഷകന് ‘അബ്ഷിര്‍’ പ്ലാറ്റ്‌ഫോം വഴി ഹജ്ജ് പെര്‍മിറ്റ് പ്രിന്റ് ചെയ്യാമെന്നും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
ബുക്കിങ് റദ്ദാക്കാന്‍ ആഗ്രഹിക്കുന്നുവര്‍ ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള ഇലക്‌ട്രോണിക് സൈറ്റിന്റെ ഹോം പേജ് മുഖേന റദ്ദാക്കാമെന്നും ഹജ്ജ് ഉംറ മന്ത്രാലയം പറഞ്ഞു.