ഖത്തറിൽനിന്ന് കരിപ്പൂരിലേക്ക് വരേണ്ട എയർഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നു. ഇന്നലെ ഉച്ചയ്ക്ക് 12.30ന് ദോഹയിൽനിന്ന് കരിപ്പൂരിലേക്ക് പുറപ്പെടേണ്ട വിമാനമാണ് ഇന്ന് ഈ സമയമായിട്ടും പുറപ്പെടാതെ വൈകുന്നത്.എപ്പോൾ പുറപ്പെടുമെന്ന് ഇനിയും അധികൃതർ വ്യക്തമാക്കാതായതോടെ 150ൽ ഏറെ യാത്രക്കാർ ദുരിതത്തിലായി.
ഞായറാഴ്ച ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ടേക്ക് ഓഫിനായി നീങ്ങിയതിന് പിന്നാലെയാണ് തകരാറിനെ തുടർന്ന് വിമാനം അടിയന്തരമായി നിർത്തിയിട്ടത്. തുടർന്ന് റൺവേയിൽവെച്ച് തന്നെ പരിശോധന നടത്തിയെങ്കിലും തകരാർ പരിഹരിക്കാനായില്ല. രണ്ടു മണിക്കൂറോളം കൈക്കുഞ്ഞുങ്ങൾ ഉൾപ്പടെയുള്ള യാത്രക്കാർക്ക് വിമാനത്തിൽ തന്നെ ഇരിക്കേണ്ടി വന്നു..
പിന്നീട് യാത്രക്കാരെ വിമാനത്തിൽനിന്ന് പുറത്തിറക്കി വൈകുന്നേരത്തോടെ വിമാനം പുറപ്പെടുമെന്ന് അറിയിച്ചെങ്കിലും ഉണ്ടായില്ല. രാത്രി ഒമ്പത് മണിയോടെയാണ് ഹോട്ടലുകളിലേക്ക് മാറ്റുകയായിരുന്നു. ഇതിൽ ചില യാത്രക്കാർ അവരുടെ താമസസ്ഥലങ്ങളിലേക്ക് മടങ്ങുകയും ചെയ്തു.
.യാത്രക്കാർ ഇപ്പോഴും വിമാനത്താവളത്തിലെത്തി കാത്തിരിക്കുകയാണ്. വിമാനം വൈകുന്നേരത്തോടെ പുറപ്പെടുമെന്ന് അധികൃതർ യാത്രക്കാരെ അറിയിച്ചതായാണ് സൂചന.