സന്തോഷവും സുഖകരവുമായി ജീവിക്കാന്‍ സാധിക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയില്‍ ഇനി ദോഹയും. സുഗമമായി ജോലി ചെയ്യാനും നിക്ഷേപം നടത്താനും സന്ദര്‍ശനം നടത്താനും കഴിയുന്ന മികച്ച 100 നഗരങ്ങളുടെ പട്ടികയില്‍ 27-ാം സ്ഥാനവും മധ്യപൂര്‍വദേശത്തും അറബ് ലോകത്തുള്ള നഗരങ്ങള്‍ക്കിടയില്‍ രണ്ടാം സ്ഥാനവുമാണ് ഖത്തറിന്. ലോകത്ത് 5-ാമതും അറബ് നാട്ടില്‍ ഒന്നാമതും ദുബായ് നഗരമാണ്. അബുദാബി 28-ാമതും റിയാദ് 83-ാമതുമായി 4 അറബ് നഗരങ്ങളും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
ലോക നഗരങ്ങളുടെ ബ്രാന്‍ഡിങ്ങിലും പ്ലേസ്‌മേക്കിങ്ങിലും ആഗോളതലത്തിലെ മുന്‍നിര കമ്പനിയായ റെസനന്‍സ് കണ്‍സല്‍റ്റന്‍സിയുടെ ഈ വര്‍ഷത്തെ മികച്ച ലോക നഗരങ്ങളുടെ പട്ടിക പുറത്തിറക്കിയത്. അത്യാധുനിക അടിസ്ഥാന സൗകര്യങ്ങള്‍, ഹൈവേകള്‍ മെട്രാ, സര്‍വകലാശാലകള്‍, മ്യൂസിയങ്ങള്‍, നൂറില്‍ കൂടുതല്‍ ഹോട്ടലുകള്‍ തുടങ്ങിയ വലിയ കാഴ്ച്ചകളാണ് ദോഹയെ സഞ്ചാരികളുടെ പ്രിയപ്പെട്ട നഗരമായി മാറ്റുന്നത്.